കോഴിക്കോട്: പുസ്തകവിവാദത്തില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് മറുപടിയുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്ത്. അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ് താന്‍ പുസ്തകം രചിച്ചത് എന്ന് ജേക്കബ് തോമസ് പറഞ്ഞു. മീഡിയ വണ്‍ ടി.വിയുടെ വ്യൂ പോയിന്റ് എന്ന പരിപാടിയിലാണ് തന്റെ നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയത്.

തന്റെ പുസ്തകരചന ചട്ടലംഘനമാണെന്ന ആരോപണത്തില്‍ കഴമ്പില്ല. താനെഴുതിയത് ആത്മകഥ എന്ന വിഭാഗത്തില്‍ പെടുന്ന പുസ്തകമാണ്. സാഹിത്യരചനയ്ക്ക് അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: മലയന്‍കീഴ് പഞ്ചായത്തില്‍ ബി.ജെ.പി-സി.പി.ഐ.എം സഖ്യം; യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി എല്‍.ഡി.എഫ് അധികാരത്തില്‍


സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്നത് ജീവിതകഥ പറയുന്ന പുസ്തകമാണ്. ആത്മകഥ പറയുമ്പോള്‍ 30 വര്‍ഷങ്ങള്‍ നീളുന്ന തന്റെ സര്‍വ്വീസ് ജീവിതം അതിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണ്. ആത്മകഥ പിന്നീട് പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അത് വരെ താന്‍ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

പുസ്തകം പുറത്തിറക്കാനാണ് സര്‍വ്വീസില്‍ നിന്ന് അവധിയെടുത്തത്. തന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കിയട്ടുണ്ട്. പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും. പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ: