എഡിറ്റര്‍
എഡിറ്റര്‍
ധൂം 3യില്‍ അമീര്‍ ഖാനൊപ്പം ജാക്കി ഷ്രഫ്
എഡിറ്റര്‍
Thursday 21st June 2012 9:59am

മുംബൈ: കുറച്ചുകാലമായി ഹിന്ദി സിനിമകളില്‍ നിന്നും വിട്ടുനിന്നിരുന്ന ജാക്കി ഷ്രഫ് തിരിച്ചെത്തുന്നു. ആദിത്യ ചോപ്രയുടെ പുതിയ ചിത്രം ധൂം 3യിലൂടെയാണ് ജാക്കിയുടെ തിരിച്ചുവരവ്.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാക്കി ഷ്രഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ എന്റെ കഥാപാത്രം എന്തൊക്കെ ആവശ്യപ്പെടുന്നോ അതിനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍’ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്താതെ ജാക്കി പറഞ്ഞു.

2004ലാണ്  ആദ്യ ധൂം പ്രദര്‍ശനത്തിനെത്തിയത്. സൂപ്പര്‍ഹിറ്റായ ധൂമിന് പിന്നാലെ 2006ല്‍ ധൂം 2വും വന്നു. ആ സമയത്തു തന്നെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സംസാരം ഉയര്‍ന്നിരുന്നിരുന്നു.

അഭിഷേക് ബച്ചനും ഉദയ് ചോപ്രയും യഥാക്രമം ജയ് അലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. അമീര്‍ ഖാനാണ് വില്ലന്‍. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. വിക്ടര്‍ ആചാര്യയാണ് ധൂം3 സംവിധാനം ചെയ്യുന്നത്. ചിത്രം 2013ല്‍ പുറത്തിറങ്ങും.

അമീര്‍ ഖാനൊപ്പം റാം ഗോപാല്‍ വര്‍മ്മയുടെ രംഗീലയെന്ന ചിത്രത്തിലും അഭിഷേകിനൊപ്പം റഫ്യൂജിലും ജാക്കി വേഷമിട്ടിരുന്നു.

Advertisement