എഡിറ്റര്‍
എഡിറ്റര്‍
ജാക്കി ചാന്‍ ആക്ഷന്‍ ചിത്രങ്ങളോട് വിടപറയുന്നു
എഡിറ്റര്‍
Saturday 19th May 2012 2:05pm

ആക്ഷന്‍ പ്രേമികള്‍ക്ക് ദു:ഖവാര്‍ത്തയുമായാണ് ചൈനീസ് അഭിനേതാവായ ജാക്കി ചാന്‍ ഇത്തവണ എത്തിയിരിക്കുന്നത്. താന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് മതിയാക്കുകയാണെന്ന് ജാക്കി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇനി ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വയ്യെന്നും താന്‍ ശരീരം കൊണ്ട് ക്ഷീണിതനായെന്നും ജാക്കിചാന്‍ പറഞ്ഞു. കാന്‍ ചലച്ചിത്രമേളയില്‍ വെച്ചാണ് അദ്ദേഹം  ഈ പ്രഖ്യാപനം നടത്തിയത്.

58 വയസ്സായി..ഇനി വയ്യ. ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള ആരോഗ്യം എനിയ്ക്കില്ല. ഞാന്‍ ഇനിയും അഭിനയിക്കും പക്ഷേ ആക്ഷന്‍ സിനിമകളില്‍ ആയിരിക്കില്ലെന്ന് മാത്രം. ജാക്കി വ്യക്തമാക്കി. തന്റെ നൂറാമത്തെ ചിത്രമായ ചൈനീസ് സോഡിയാകിന്റെ ചിത്രീകരണത്തിലാണ് ജാക്കി. ചിത്രം ഡിസംബറില്‍ റിലീസ് ആകും.

ആക്ഷനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ജാക്കിച്ചാന്റെ മറുപടി ഇതായിരുന്നു .’ ലോകം ഇന്ന് വയലന്‍സിന് പിറകെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ അതിനെ വെറുക്കുന്നു  ഇനി ആക്ഷനും വയലന്‍സുമായി ഞാന്‍ ഉണ്ടാവില്ല’.ജാക്കി വ്യക്തമാക്കി.

Advertisement