എഡിറ്റര്‍
എഡിറ്റര്‍
ചക്കകൊണ്ടുള്ള ഉണ്ണിയപ്പം
എഡിറ്റര്‍
Tuesday 7th February 2017 3:03pm

jack

ചക്കകൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാം. അരിപ്പൊടികൊണ്ട് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തേക്കാള്‍ സ്വാദിഷ്ടമാണിത്. പഴുത്ത ചക്കച്ചുളയെങ്ങനെ ഉണ്ണിയപ്പമാക്കാമെന്ന് നോക്കാം.

ചേരുവകള്‍:

അരി: ഒരു കപ്പ്
ചക്കച്ചുള: മിക്‌സിയില്‍ അരച്ചെടുത്തത് ഒരുകപ്പ്
റവ: കാല്‍കപ്പ്
ശര്‍ക്കര: അരക്കിലോ
അപ്പക്കാരം: ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
ചുക്ക് പൊടി: കാല്‍ടീസ്പൂണ്‍
എലയ്ക്ക പൊടിച്ചത്: കാല്‍സ്പൂണ്‍
തേങ്ങക്കൊത്ത്: അരക്കപ്പ്
നെയ്യ്: രണ്ട് ടീസ്പൂണ്‍
എള്ള്: അരസ്പൂണ്‍
ജീരകം: അരസ്പൂണ്‍

തയ്യാറാക്കുന്ന വിധം: ശര്‍ക്കര പാനിയാക്കുക. അരിപ്പൊടിയും മൈദയും റവയും ചക്കയും അപ്പക്കാരവും ശര്‍ക്കരപ്പാനിയില്‍ നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം തേങ്ങ അരിഞ്ഞത് നെയ്യില്‍ വറുത്തെടുക്കാം. പിന്നീട് എള്ള്, ജീരകം എന്നിവ ചൂടാക്കിയതും ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മാവില്‍ ചേര്‍ക്കുക.

ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ നന്നായി ചൂടായാല്‍ മാവ് കോരിയൊഴിച്ച് ബ്രൗണ്‍ നിറമാകുമ്പോള്‍ മറിച്ചിടുക. ഇരുവശവും മൊരിഞ്ഞാല്‍ എടുത്ത് ഒരു ബൗളിലേക്ക് ഇടാം. ഉണ്ണിയപ്പം റെഡി.

Advertisement