ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലുപയോഗിച്ച ജൊബുലാനി 48,200 പൗണ്ടിന് വിറ്റു.ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് ഒരു ഫുട്‌ബോള്‍ ആരാധകന്‍ ജൊബുലാനി സ്വന്തമാക്കിയത്. 99 പൗണ്ടായിരുന്നു പന്തിന്റെ അടിസ്ഥാനതുകയായി നിശ്ചയിച്ചിരുന്നത്.

130 പോര്‍ ലേലത്തിന്റെ അവസാന റൗണ്ടിലുണ്ടായിരുന്നു. ലേലത്തിലൂടെ ലഭിച്ച തുക ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്ന ആഫ്രിക്കയിലെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നെല്‍സണ്‍ മണ്ഡേലയുടെ പേരിലുള്ള ജീവകാരുണ്യ സംഘടനയ്ക്ക് കൈമാറും.