മുംബൈ: യാഷ് ചോപ്രയുടെ അവസാനചിത്രമായ ജബ് തക് ഹെ ജാന്‍ ഏറ്റവും വലിയ സക്‌സസ് സിനിമയാകണമെന്ന് ബോളിവുഡ് സ്റ്റാര്‍ ആമിര്‍ ഖാന്‍.

എല്ലാ റെക്കോഡുകളും ഭേദിച്ച് സിനിമ മുന്നോട്ട് പോകണമെന്നും യാഷ് ചോപ്രയുടെ മുന്‍പ് ഇറങ്ങിയ എല്ലാ സിനിമകളേക്കാളും വലിയ സക്‌സസ് ആയി ജബ് തക് ഹെ ജാന്‍ മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ആമിര്‍ പറഞ്ഞു.

Ads By Google

മുംബൈയിലെ യാഷ് ചോപ്രാ സ്റ്റുഡിയോവില്‍ നിന്നും സിനിമ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു ആമിര്‍.

യാഷ് ചോപ്രയുടെ അവസാനചിത്രമാണ് ഇതെന്ന് കരുതുമ്പോള്‍ തന്നെ ഏറെ വിഷമം തോന്നുകയാണ്. അദ്ദേഹം ഈ അവസരത്തില്‍ ഇല്ലാതെ പോയി. ഇനിയും ഏറെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിയണമായിരുന്നു.

പക്ഷേ അതുണ്ടായില്ല. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളെക്കാളുമൊക്കെ മുന്നേറാന്‍ ഈ ചിത്രത്തിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. യാഷ് ചോപ്രയുടെ ചിത്രത്തിലെ പ്രണത്തെപ്പോലെ ആര്‍ക്കും പ്രണയത്തെ ചിത്രീകരിക്കാന്‍ കഴിയില്ല. അദ്ദേഹം ഒരു സര്‍വകലാശാല തന്നെയാണെന്ന് പറയേണ്ടി വരും. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് സിനിമലോകത്തേക്ക് എത്തിയവരാണ് ഞങ്ങളില്‍ പലരും- ആമിര്‍ പറഞ്ഞു.