ബാംഗ്ലൂര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ജല്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ആന്ധ്രപ്രദേശ്, തമിഴ്‌നാട് തീരപ്രദേശത്തേക്ക് അടുക്കുന്നു. ഇന്ന് രാത്രിയോടെ ശക്തിപ്രാപിക്കുന്ന കാറ്റ് ഇരുസംസ്ഥാനങ്ങളുടേയും തീരപ്രദേശങ്ങളില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥാപ്രവചനം.

ചെന്നൈക്ക് 650 കി മീ അകലെയാണ് കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 130 വേഗതയില്‍വരെ വീശിയടിക്കുമെന്നാണ് പ്രവചനം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാല്‍ ചുഴലിയുടെ ഫലമായി തമിഴ്‌നാടിന്റേയും ആന്ധ്രയുടേയും തീരപ്രദേശങ്ങളില്‍ അതിശക്തിയായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. തീരപ്രദേശങ്ങളില്‍ നിന്നും സുരക്ഷിതമേഖലകളിലേക്ക് മാറാന്‍ ജനങഅങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.