Categories

ജി.വി.രാജ അവാര്‍ഡ് ജോസഫ്.ജി. എബ്രഹാമിന്

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കായികതാരത്തിനുള്ള 2010ലെ ജി.വി.രാജ പുരസ്‌കാരത്തിന് രാജ്യാന്തര അത്‌ലറ്റ് ജോസഫ് ജി.എബ്രഹാം അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ ഗ്വാങ്ങ്ഷു ഏഷ്യന്‍ ഗെയിംസിലെ 400 മീറ്റര്‍ ഹര്‍ഡില്‍സ് സ്വര്‍ണമെഡല്‍ ജേതാവാണ് ജോസഫ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് മുപ്പതുകാരനായ ജോസഫ് എബ്രഹാം.

2010 നവംബര്‍ 25ന് നടന്ന മത്സരത്തില്‍ 49.96 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജോസഫ് ഈ അതുല്യ നേട്ടം കൈവരിച്ചത്. നിലവില്‍ ഈയിനത്തിലെ ദേശീയ റെക്കോഡും ജോസഫിന്റെ പേരില്‍ത്തന്നെയാണ്. കോട്ടയം മുണ്ടക്കയം കോരുത്തോടു സ്വദേശിയായ ജോസഫിന് രാജ്യം കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡ് സമ്മാനിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.