എഡിറ്റര്‍
എഡിറ്റര്‍
മലേറിയയും ടിബിയും എച്ച്.ഐ.വിയും തുടച്ചുനീക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രിയുടെ ട്വീറ്റ്; ഏത് രാജ്യത്ത് നിന്നെന്ന പരിഹാസവുമായി യൂസര്‍മാര്‍
എഡിറ്റര്‍
Thursday 21st September 2017 11:00am

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ ട്വിറ്ററിലൂടെയുള്ള വീമ്പുപറച്ചിലുകളെ പൊളിച്ചടുക്കി യൂസര്‍മാര്‍.

മലേറിയയും ടിബിയും എച്ച്.ഐ.വിയും ഇന്ത്യയില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കുമെന്ന മന്ത്രിയുടെ പ്രസ്താവ ട്വിറ്ററില്‍ വന്നതിന് പിന്നാലെയായിരുന്നു പരിഹാസവുമായി ചിലര്‍ രംഗത്തെത്തിയത്.

മനോഹരമായിരിക്കുന്നു!!ഏത് രാജ്യത്താണ്? ഇന്ത്യയില്‍ എന്തായാലും നടക്കുമെന്ന് തോന്നുന്നില്ല’ – എന്നായിരുന്നു ഒരാളുടെ പ്രതികരണം.

ഇങ്ങനെ പലതും പലരും വിളിച്ചുപറയുമെന്നും എന്നാല്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല ഇവരൊന്നും പറയുന്നതൊന്നും പ്രവൃത്തിക്കാനും ഇവര്‍ക്കാവില്ല എന്നുമായിരുന്നു ട്വിറ്ററില്‍ മറ്റൊരാള്‍ പ്രതികരിച്ചത്.


Dont Miss ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അര്‍ണബ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി ക്യാമറാമാന്‍ രൂപന്‍ പഹ്‌വ


ടിബി?? എച്ച്.ഐ.വി?? ഫേക്കു ഗോട്ട് സീരിയസ് കോമ്പറ്റീഷന്‍ എന്നായിരുന്നു മറ്റൊരു പ്രതികരണം. യഥാര്‍ത്ഥത്തില്‍ എല്ലാവരും കോമാളിയാണെന്നായിരുന്നു മറ്റൊരു പ്രതികരണം.

പരിഹാസ കമന്റുകള്‍ മാത്രമല്ല രാജ്യത്തെപകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട് താങ്കള്‍ അറിയേണ്ട കണക്കുകള്‍ എന്ന് പറഞ്ഞ് യഥാര്‍ത്ഥ കണക്കുകളും ചിലര്‍ നിരത്തുന്നുണ്ട്.

നാഷണല്‍ വെക്ടര്‍ ബോര്‍ണ്‍ ഡീസീസ് കണ്‍ട്രോള്‍ പ്രോഗ്രാം റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ മാത്രം 2,67,466 മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജൂലായില്‍ ഇന്ത്യയില്‍ 2.1 ദശലക്ഷം എച്ച്‌ഐവി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അഞ്ചുലക്ഷം ആളുകളാണ് ടിബി ബാധിച്ച് ഒരുവര്‍ഷത്തിനിടെ ഇന്ത്യയില്‍ മരിച്ചത്. 2025 ഓടെ ടിബി മുക്ത രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് വെറുതെ പറയുന്നതില്‍ കാര്യമില്ലെന്നും ഇദ്ദേഹം പറയുന്നത്.

Advertisement