എഡിറ്റര്‍
എഡിറ്റര്‍
ഹാരി പോര്‍ട്ടറിന് ശേഷം ദി കാഷ്വല്‍ വേക്കന്‍സി; ജെ.കെ. റൗളിങ് വീണ്ടും
എഡിറ്റര്‍
Wednesday 26th September 2012 9:49am

തിരുവനന്തപുരം:  ചരിത്രം കുറിച്ച ഹാരി പോട്ടര്‍ പരമ്പരയ്ക്ക് ശേഷം ഇംഗ്ലിഷ് എഴുത്തുകാരി ജെ.കെ. റൗളിങ് എഴുതിയ മുതിര്‍ന്നവര്‍ക്ക്‌ വേണ്ടിയുള്ള ആദ്യ പുസ്തകം നാളെ പുറത്തിറങ്ങുന്നു. ലോകത്തെമ്പാടും ഒരേ സമയത്താണ് പുസ്തകം പുറത്തിറങ്ങുക. കേരളത്തില്‍ ഉച്ചയ്ക്ക് രണ്ടര മണിയ്ക്കാണ് പുസ്തകം ഇറക്കുക.

ദ് കാഷ്വല്‍ വേക്കന്‍സി (താല്‍ക്കാലിക ഒഴിവ്) എന്ന് പേരിട്ട പുസ്തകം ലിറ്റില്‍ ബ്രൗണ്‍ എന്ന പ്രസിദ്ധീകരണശാലയാണ് പുറത്തിറക്കുന്നത്. ലോകമാകെ ദശലക്ഷക്കണക്കിന് പ്രതികളാണ് വിറ്റഴിയുക. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ രണ്ട് ലക്ഷം കോപ്പിയും കേരളത്തില്‍ പതിനായിരം കോപ്പിയും  ഓര്‍ഡറായിക്കഴിഞ്ഞു.

Ads By Google

ഇന്ത്യയില്‍ ഹാഷറ്റ് ബുക്‌സിനും കേരളത്തില്‍ കൊച്ചിയിലെ പ്രിസം ബുക്‌സിനുമാണ്‌ വിതരണച്ചുമതല. പ്രഫഷനല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ കനത്ത സുരക്ഷയാണ്‌ പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹാരി പോട്ടര്‍ പരമ്പരയിലെ അവസാന പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി പബ്ളിഷര്‍ക്ക് കൈമാറി തിരികെ വിമാനത്തില്‍ മടങ്ങുമ്പോഴാണ് തനിയ്ക്ക് ‘താത്ക്കാലിക  ഒഴിവിന്റെ’ ആശയം ലഭിച്ചതെന്ന്‌റൗളിങ് പറയുന്നു.

ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ ഏഴെണ്ണം  ലോകത്താകെ 45 കോടി പ്രതികളാണ് വിറ്റഴിഞ്ഞത്. കഥയെ ആധാരമാക്കി എട്ട് സിനിമകളും പുറത്തിറങ്ങി. കേരളത്തിലുള്‍പ്പെടെ ലോകമെങ്ങും ഓരോ ഹാരി പോട്ടര്‍ പുസ്തകവും ഏറെ പ്രതീക്ഷയോടെയാണ് കുട്ടികള്‍ വാങ്ങിക്കൂട്ടിയത്.

ആദ്യകാല ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ വായിച്ച് വളര്‍ന്ന കുട്ടികള്‍ ഇപ്പോള്‍ മുതിര്‍ന്നിട്ടുണ്ട്. അതിനാല്‍ ആ തലമുറയില്‍പ്പെട്ട, പ്രായപൂര്‍ത്തിയായവര്‍ക്കായി റൗളിങ് എഴുതിയ പുസ്തകവും ആദ്യം തന്നെ വാങ്ങി വായിക്കുമെന്നാണ്‌ കരുതപ്പെടുന്നത്.

Advertisement