ന്യൂദല്‍ഹി:43 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ജെ.ജെ ഇറാനി ടാറ്റ സ്റ്റീലില്‍നിന്നും വിരമിച്ചു. ടാറ്റ ഗ്രൂപ്പിലെ ഡയറക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമായ 75 ാം വയസ്സ് ആയതിനാലാണ് ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായ ഇറാനി പിരിഞ്ഞത്.

1968 ല്‍് ടാറ്റ സ്റ്റീലില്‍ ചേര്‍ന്ന ഇറാനി 1992 ലാണ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാകുന്നത്. 2001 ല്‍ വിരമിച്ചശേഷം ഡയറക്ടറായി തുടരുകയായിരുന്നു.

കടുത്ത പ്രതിസന്ധിയിലായിരുന്ന കമ്പനിയെ ചെലവുകുറയ്ക്കല്‍ നടപടികളെടുത്തും ഉല്‍പാദനനിലവാരം ഉയര്‍ത്തിയും അദ്ദേഹം കമ്പനിയെ വന്‍ലാഭത്തിലെത്തിച്ചു.

പത്മഭൂഷണും ബ്രിട്ടനിലെ സര്‍ പദവിയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട.