ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതി പുറത്ത് കൊണ്ട് വന്ന പയനീര്‍ പത്രം ലേഖകന്‍ ജെ ഗോപീകൃഷ്ണന്‍ അഴിമതി പുറത്ത് കൊണ്ട് വന്നതിനെക്കുറിച്ച് പുസ്തകമെഴുതുന്നു. സ്‌പെക്ട്രം അഴിമതിയെക്കുറിച്ചും അഴിമതി പുറത്ത് കൊണ്ട് വരാന്‍ താന്‍ നേരിട്ട സമ്മര്‍ദ്ദങ്ങളെക്കുറിച്ചുമുള്ളതായിരിക്കും പുസ്തകമെന്ന് ഗോപീകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

‘പുസ്തകത്തെക്കുറിച്ച് ആലോചന മാത്രമേ തുടങ്ങിയിട്ടുള്ളൂ. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നതിനെക്കുറിച്ചൊന്നും തീരുമാനമെടുത്തിട്ടില്ല’- ഗോപീകൃഷ്ണന്‍ വ്യക്തമാക്കി.  ഗോപീകൃഷ്ണനുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപം

‘മാധ്യമങ്ങളെ തിരുത്തിയ മാധ്യമപ്രവര്‍ത്തകന്‍’