ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ സംഘടിതമായി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുകയാണ്. ഹര്‍ത്താല്‍ നടത്തേണ്ടവരെ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

Ads By Google

ഹര്‍ത്താലിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സമരം ചെയ്യാത്തവരെ അതിനായി പ്രേരിപ്പിക്കാനാവില്ല. അതുപോലെ സ്വന്തം വാഹനം നിരത്തിലോടിക്കുന്നവരെ അതില്‍ നിന്ന് വിലക്കാനും കഴിയില്ല.

എന്തെങ്കിലും വിഷയമുണ്ടാകുമ്പോഴേക്ക് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കൂടി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നു. ആ ദിവസം റോഡിലിറങ്ങുന്നവരെ ഏതെല്ലാം രീതിയില്‍ കൈകാര്യം ചെയ്യാമോ അതെല്ലാം ചെയ്യുന്നു. ഇതൊന്നും നല്ല പ്രവണതയല്ല.

മനുഷ്യാവകാശ കമ്മീഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.