എഡിറ്റര്‍
എഡിറ്റര്‍
ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ബഹ്‌റൈനില്‍ ‘കളേഴ്‌സ്’ മത്സരങ്ങള്‍ സംഘടിപ്പിച്ചു
എഡിറ്റര്‍
Sunday 7th May 2017 4:54pm

ബഹ്റൈന്‍: ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2017-നോട് അനുബന്ധിച്ച് ‘കളേഴ്‌സ്’ എന്ന പേരില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി കളറിംഗ്, ഡ്രോയിംഗ് മല്‍സരങ്ങളാണ് സംഘടിപ്പിച്ചത്.


Also Read: മുസ്‌ലീങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍.എസ്.എസ്


സൗത്ത് പാര്‍ക്ക് ഹാളില്‍ വെച്ച് നടന്ന പരിപാടി സിനിമ സീരിയല്‍ താരം കലാമണ്ഡലം ഗീതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. കലാമണ്ഡലം ഗീതാനന്ദന് ഐ.വൈ.സി.സിയുടെ ഉപഹാരം പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്ജ് കൈമാറി.


Don’t Miss: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ളവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കി മസ്ജിദ്


ഐ.വൈ.സി.സി പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്ജ് അധ്യക്ഷനായ യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റഫീക്ക് സ്വാഗതവും ജനറല്‍ സെക്രട്ടറി അനസ് റഹിം നന്ദിയും പറഞ്ഞു. ലാല്‍സണ്‍ പുള്ള്, ഷിഹാബ് കറുകപുത്തൂര്‍, വിനോദ് ആറ്റിങ്ങല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement