എഡിറ്റര്‍
എഡിറ്റര്‍
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇത് സന്തോഷ നിമിഷം; ഇയാന്‍ ഹ്യൂം കേരളാ ബ്ലാസ്റ്റേഴ്‌സില്‍
എഡിറ്റര്‍
Monday 24th July 2017 11:14am

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇത് സന്തോഷനിമിഷം. മഞ്ഞ ജഴ്‌സിയില്‍ കലൂരിന്റെ ഗ്യാലറിയെ ഇളക്കി മറിക്കാന്‍ വീണ്ടും എത്തിയിരിക്കുയാണ് സാക്ഷാല്‍ ഇയാന്‍ ഹ്യൂമെന്ന മലയാളികളുടെ ഹ്യൂമേട്ടന്‍.

മലയാളികള്‍ നെഞ്ചേറ്റിയ ഈ കനേഡിയന്‍ താരത്തെ കേരളത്തിലേക്ക് എത്തിക്കണമെന്നായിരുന്നു നാലാം സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം തയാറെടുക്കുമ്പോള്‍ ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത് ആ ആവശ്യം കേള്‍ക്കാതിരിക്കാന്‍ ടീം മാനേജ്‌മെന്റിനും കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് ഇയാന്‍ ഹ്യൂം ഇന്ത്യയില്‍ എത്തിയിരുന്നു. അപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് ഇയാന്‍ ഹ്യൂം ആകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.


Dont Miss സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: ഗവേഷണ വിദ്യാര്‍ഥി അറസ്റ്റില്‍


മുന്‍ ക്ലബ് അത്‌ലറ്റിക്കോ കൊല്‍ക്കത്തയും പൂനെ എഫ് സിയും അടക്കം നിരവധി ക്ലബുകള്‍ ഓഫറുമായി എത്തിയെങ്കിലും കേരളത്തില്‍ കളിക്കാനാണ് ആഗ്രഹമെന്ന് ഹ്യൂം പറയുകയായിരുന്നത്രേ..

ഇന്ന് പുലര്‍ച്ചെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തിയത്. ഇന്ത്യന്‍ സുപ്പര്‍ലീഗ് കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരില്‍ ഒരാളായ ഹ്യൂം കേരളാ ബ്ലാസ്റ്റേഴ്‌സിനെ ആദ്യസീസണില്‍ ഫൈനലില്‍ എത്തിക്കാന്‍ വലിയ പങ്കുവഹിച്ചയാളാണ്.

കഴിഞ്ഞ തവണ ബ്‌ളാസ്റ്റേഴ്‌സിന് എതിരേ ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കളിച്ചപ്പോള്‍ ഹ്യൂം കൊല്‍ക്കത്തയ്ക്ക് ഒപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു സീസണില്‍ എതിരാളികളായിട്ടും ഹ്യൂമിനെ മനസില്‍ നിന്നും പറിച്ചുമാറ്റാന്‍ മലയാളി ആരാധാകര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി 16 മത്സരങ്ങളിലിറങ്ങിയ ഹ്യൂം അഞ്ചു ഗോളുകള്‍ സ്വന്തം പേരിലാക്കി. ഇതില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ നേടിയ രണ്ടു ഗോളുകളുമുണ്ട്.

Advertisement