ബാഗ്ദാദ്: ഇറാഖിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇയാദ് അലാവിയുടെ മതേതര മുന്നണിക്ക് വിജയം. മാലിക്കിയുടെ ബാത്ത് പാര്‍ട്ടി 325 സീറ്റില്‍ 91 എണ്ണത്തില്‍ വിജയം നേടിയപ്പോള്‍ പ്രമുഖ എതിരാളിയായ നിലവിലെ പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ കക്ഷിക്ക് 89 സീറ്റേ നേടാനായുള്ളൂ. ഷിയാ പ്രാതിനിധ്യമുള്ള ഇറാഖി ദേശീയ മുന്നണിക്ക് 70 സീറ്റുകള്‍ ലഭിച്ചു.

എന്നാല്‍ വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്നും അതിനാല്‍ വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് അല്‍ മാലിക്കിയുടെ അനുകൂലികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. ഫലപ്രഖ്യാപനം നീട്ടിവക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നു നൂറി അല്‍ മാലിക്കിയും വ്യക്തമാക്കി.

മൂന്നാഴ്ച മുന്‍പാണ് ഇറാഖ് പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. സുന്നി ഭൂരിപക്ഷമുള്ള അഞ്ച് പ്രവശ്യകളില്‍ ഇയാദ് അലാവിയുടെ ബാത് പാര്‍ട്ടിക്ക് ശക്തമായ മുന്നേറ്റം നടത്താനായി. ഷിയാ ഭൂരിപക്ഷ മേഖലകളിലാണ് നൂറി അല്‍ മാലിക്കിക്ക് നേട്ടമുണ്ടാക്കാനായത്. പ്രവിശ്യാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ അടിസ്ഥാനമാക്കി 325 അംഗ പാര്‍ലമെന്റ് രൂപീകരിക്കും.