സ്‌റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈവര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ബ്രിട്ടീഷ് ശാസ്ത്രഞ്ജന്‍ റോബര്‍ട്ട് ജി എഡ്വേര്‍ഡിനു ലഭിച്ചു. മനുഷ്യരിലെ കൃത്രിമബീജസങ്കലനത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് എഡ്വേര്‍ഡിന് നോബേല്‍ ലഭിച്ചത്.

1950 മുതല്‍ എഡ്വേര്‍ഡും സഹശാസ്ത്രജ്ഞനായ പാട്രിക് സ്റ്റെപ്പോര്‍ട്ടും ബീജസങ്കലനത്തെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തിവരുകയാണ്. ഐ വി എഫ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ശരീരത്തിനു പുറത്തുവച്ച് ബീജം അണ്ഡത്തില്‍ നിക്ഷേപിച്ചശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഏഡ്വേര്‍ഡും സ്റ്റെപ്പോര്‍ട്ടും ചേര്‍ന്ന് വികസിപ്പിച്ചത്. 1988ല്‍ സ്റ്റെപ്പോര്‍ട്ട് അന്തരിച്ചു.

സ്്‌റ്റോക്ക്‌ഹോമില്‍ നടന്ന ചടങ്ങില്‍ റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കുട്ടികളില്ലാത്ത ലക്ഷക്കണക്കിന് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് എഡ്വേര്‍ഡിന്റെ കണ്ടെത്തലുകള്‍.