എഡിറ്റര്‍
എഡിറ്റര്‍
വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളുമായി രമ്യാ നമ്പീശന്‍
എഡിറ്റര്‍
Wednesday 21st November 2012 3:41pm

ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് രമ്യാ നമ്പീശന്‍. ശ്യാമപ്രസാദിനെപ്പോലെ മികച്ച സംവിധായന്റെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ ചിത്രം തന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായിരിക്കുമെന്നും രമ്യ പറഞ്ഞു. വിവാഹത്തിന് ശേഷം ലണ്ടനിലേക്ക് ജീവിതം പറിച്ചുനട്ട മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ് രമ്യ ഇംഗ്ലീഷില്‍ അഭിനയിക്കുന്നത്.

Ads By Google

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ വേഷങ്ങളിലാണ് രമ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ടി.കെ രാജീവ് കുമാറിന്റെ അപ്പ് ആന്റ് ഡൗണ്‍, തമിഴിലെ യാ..യാ എന്നീ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷത്തിലാണ് അഭിനയിക്കുന്നത്.

അപ്പ് ആന്റ് ഡൗണില്‍ ഒരു ഭരതനാട്യം നര്‍ത്തകിയായിട്ടാണ് രമ്യ അഭിനയിക്കുന്നത്. ചിത്രത്തിലെ രമ്യ പാട്ട് പാടുന്നുമുണ്ട്.

യാ..യാ എന്ന തമിഴ്ചിത്രത്തിലാണ് രമ്യയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ചേരുവകളും ചേര്‍ന്ന സാധാരണ ചിത്രമാണ് യാ…യാ. സാധാരണയായ ഒരു കാമുകിയുടെ വേഷമാണ് രമയയ്ക്കിതില്‍.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലും മികച്ച ഒരു വേഷം രമ്യയ്ക്കുണ്ട്. ചിത്രത്തില്‍ ജെന്നിഫര്‍ എന്ന കഥാപാത്രമായാണ് രമ്യ വേഷമിടുന്നത്. ഒരുപാട് വികാരങ്ങളുള്ള പെണ്‍കുട്ടിയാണ് ജെന്നിഫര്‍. മുരളി ഗോപിയാണ് തിരക്കഥ.

രമ്യയുടെ അഭിനയജീവിതത്തില്‍ വളരെ വ്യത്യസ്തമായ ഒരു വഴി വെട്ടിത്തുറന്ന ചിത്രമാണ് ചാപ്പാകുരിശ് എന്ന ചിത്രം.

Advertisement