കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയരും നിഖില്‍ അദ്വാനിയുടെ ദല്‍ഹി സഫാരിയും ഒരേദിവസമാണ് റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 19ന് രണ്ട് ചിത്രങ്ങളും തിയേറ്ററുകളിലെത്തും.

ബോക്‌സ് ഓഫീസിലെ ഈ ക്ലാഷിന് കാരണം ഖാന്‍മാരാണെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. ‘ഈ വര്‍ഷം നിരവധി ചിത്രങ്ങള്‍ വരുന്നതിനാല്‍ അധികം റീലീസ് ഡേറ്റുകള്‍ ലഭ്യമല്ല. എല്ലാ ഖാന്‍ ചിത്രങ്ങളും ദീപാവലി, ക്രിസ്തുമസ്, ഈദ് എന്നിവയ്ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. അപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയും. ‘ കരണ്‍ ജോഹര്‍ പറയുന്നു.

Ads By Google

Subscribe Us:

നിഖിലിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കരണ്‍ പറഞ്ഞു. മികച്ച രീതിയിലാണ്‌ നിഖില്‍ ഈ ആനിമേഷന്‍ ചിത്രം ചെയ്തിരിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിത്യ ചോപ്ര തന്റെ ബുദ്ധി ഉപദേശകനും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് തന്റെ അധ്യാപകനുമാണെന്നാണ് കരണ്‍ പറയുന്നത്. ബിസിനസില്‍ നല്ല കഴിവുള്ളയാളാണ് ഷാരൂഖ്. അദ്ദേഹത്തില്‍ നിന്നും താന്‍ ഒരുപാട് ജീവിത പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും കരണ്‍ പറഞ്ഞു.

കരണ്‍ ആദ്യമായി സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാ ഹെയില്‍ ഷാരൂഖായിരുന്നു നായകന്‍. പിന്നീട് കഭീ ഖുഷീ കഭീ ഗം, കല്‍ ഹോ ന ഹോ എന്നീ കരണ്‍ ചിത്രങ്ങളും ഷാരൂഖ് നായകനായിരുന്നു.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കി കരണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍. അലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷാരൂഖ് ഖാന്റ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ഈ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.