എഡിറ്റര്‍
എഡിറ്റര്‍
എന്നെ തേടിയെത്തുന്നത് സപ്പോട്ടിങ് റോളുകള്‍: മല്ലിക
എഡിറ്റര്‍
Friday 25th January 2013 12:40pm

മലയാളത്തിലും തമിഴിലും ഒട്ടേറെ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്ത വേഷങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മല്ലിക.

മലയാളത്തില്‍ ജയറാം ഷാജി കൈലാസ് ടീമിന്റെ ജിഞ്ചര്‍ എന്ന സിനിമയില്‍ നായികയുടെ വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും  തന്നെ തേടിയെത്തുന്നത് അധികവും സപ്പോട്ടിങ് റോളുകളാണെന്നാണ് താരം പറയുന്നത്. മലയാളത്തിലും തമിഴിലും ഇപ്പോള്‍ ആ പതിവ് തുടരുകയാണെന്നും താരം പറയുന്നു.

Ads By Google

സഹനടിയുടെ വേഷം ചെയ്യില്ലെന്ന് തീരുമാനിക്കുക എന്നത് വിഷമം പിടിച്ച കാര്യമാണ്. കാരണം എനിയ്ക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന വേഷങ്ങളെല്ലാം സഹതാരത്തിന്റേതാണ്. നിരന്തരമായി ഇത്തരം വേഷങ്ങള്‍ ചെയ്യാതെ പ്രാധാന്യം അര്‍ഹിക്കുന്ന ചില റോളുകള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

സഹനടി എന്ന ബാനറില്‍ നിന്നും വിട്ട് നായികാപ്രാധാന്യമുള്ള ചില വേഷങ്ങള്‍ ഇപ്പോള്‍ തേടിവരുന്നുണ്ട്. എന്നാല്‍ നായികാവേഷം ചിത്രത്തില്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കൂടി നോക്കിയിട്ടേ ഞാന്‍ സിനിമകള്‍ പലപ്പോഴും കമിറ്റ് ചെയ്യാറുള്ളൂ.

ജയറാമിനൊപ്പം അഭിനയിക്കുന്ന ജിഞ്ചര്‍ എന്ന ചിത്രത്തിലെ വേഷം ഏറെ പ്രതീക്ഷയുള്ളതാണ്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന ദേവിക എന്ന പെണ്‍കുട്ടിയുടെ വേഷമാണ്. ഞാന്‍ ഇതുവരെ ഇത്ര ശ്ക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. -മല്ലിക പറയുന്നു.

സംഗീത് ശിവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും നായിക മല്ലിക തന്നെയാണ്. രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് മല്ലിക ചിത്രത്തില്‍ എത്തുന്നത്. ഇതിന് പുറമെ അധികം വൈകാതെ തമിഴിലും മല്ലികയുടെ ഒരു ചിത്രം വരുന്നുണ്ട്.

ബ്യാരി എന്ന ചിത്രത്തിലെ അഭിനയത്തിന് 59ാമത് രാജ്യാന്തര സിനിമാ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം മല്ലികയ്ക്ക് ലഭിച്ചിരുന്നു

Advertisement