രേഖയുടെ ലുക്കും, മനോഭാവവും, ശരീരസൗന്ദര്യവും തനിക്ക് എന്നും പ്രചോദനമായിട്ടുണ്ടെന്ന് ബോളിവുഡ് താരം വിദ്യാബാലന്‍. ഭാരത സ്ത്രീകളുടെ യഥാര്‍ത്ഥ പ്രതിരൂപം രേഖയാണെന്നും വിദ്യ പറഞ്ഞു. മുംബൈയില്‍ അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ചടങ്ങിലായിരുന്നു വിദ്യയുടെ ഈ അഭിപ്രായ പ്രകടനം.

തന്നെ ആരെങ്കിലും രേഖയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അത് തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണെന്നും ‘ഡേര്‍ട്ടി പിക്ചര്’ ‍ലൂടെ താരമായി മാറിയ വിദ്യാ ബാലന്‍ പറഞ്ഞു.

‘ ഇതാണ് ഏറ്റവും വലിയ കോംപ്ലിമെന്റ്. രേഖ എന്നും എനിക്ക് പ്രചോദനമാണ്. രേഖ കൊമേഴ്‌സ്യല്‍ ചിത്രങ്ങളും ആ ഗണത്തില്‍പ്പെടാത്ത ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ‘ വിദ്യ പറഞ്ഞു.

രേഖയെ പോലെ താനും സാരി ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. കാഞ്ചീവരം സാരികളാണ് എനിക്കിഷ്ടം. സാരിയില്‍ രേഖ വളരെ സുന്ദരിയാണെന്നാണ് വിദ്യയുടെ അഭിപ്രായം. രേഖയില്‍ നിന്നും എന്റെ അമ്മയില്‍ നിന്നുമാണ് എനിക്ക് യഥാര്‍ത്ഥ ഇന്ത്യന്‍ സ്ത്രീകളുടെ പ്രതിരൂപം ലഭിച്ചതെന്നും വിദ്യ വ്യക്തമാക്കി.

80കളില്‍ ഹിന്ദി സിനിമാലോകത്തെ പ്രമുഖ നടിമാരിലൊരാളായ രേഖയെ താനുമായി ആരെങ്കിലും താരതമ്യം ചെയ്താല്‍ അത് തന്നെ ത്രില്ലടിപ്പിക്കുമെന്നും വിദ്യ പറയുന്നു. ഈയിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. കണ്ടവരെല്ലാം ഇവര്‍ക്കിടയിലെ സമാനത തിരിച്ചറിയുകയും ചെയ്തു.

ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന്റെ പേരില്‍ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും വീണ്ടും ഒരു ഐറ്റം നമ്പര്‍ ചെയ്യാനും വിദ്യ ഒരുങ്ങുകയാണ്. വിധു വിനോദ് ചോപ്രയുടെ ‘ഫെരാരി കി സവാരി’ എന്ന ചിത്രത്തിലാണ് വിദ്യ ഐറ്റം ഡാന്‍സില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Malayalam News

Kerala News In English