എഡിറ്റര്‍
എഡിറ്റര്‍
ഐ.വൈ.സി.സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എഡിറ്റര്‍
Sunday 30th July 2017 3:55pm

ബഹ്റൈന്‍ :ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്‌റൈന്‍ 2017/18 കാലയളവിലേക്കുളള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു, ഗുദൈബിയ സൗത്ത് പാര്‍ക്ക് ഹാളിലായിരുന്നു നാലാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം.

വാര്‍ഷികത്തിന് മുന്നോടിയായി പുനസംഘടിപ്പിക്കപ്പെട്ട ഒമ്പതു ഏരിയ കമ്മിറ്റികളില്‍ നിന്ന് തെരെഞ്ഞെടുക്കപെട്ട 64 അംഗ കേന്ദ്രകമ്മിറ്റിയന്ഗങ്ങളില്‍ നിന്നുമാണു ഭാരവാഹികളെ തെരെഞ്ഞെടുത്തത്.നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ച ആളുകളാണ് ഭാരവാഹികളായിരിക്കുന്നത്.

പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം കെ എസ് യു മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു, സെക്രട്ടറി ഫാസില്‍ വട്ടോളി കുറ്റ്യാടി ബ്ലോക്ക് കെ എസ് യു പ്രസിഡന്റ്, കുന്നുമ്മേല്‍ മണ്ടലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കെ എസ് യു കമ്മിറ്റിയംഗം എന്നീ സ്താനങള്‍ വഹിച്ചിട്ടുണ്ട്.

ബേസില്‍ നെല്ലിമറ്റം(പ്രസിഡന്റ് ) ദിലീപ് ബാലകൃഷ്ണന്‍, റിച്ചി കളത്തൂരേത്ത്(വൈസ് പ്രസിഡന്റ് )
ഫാസില്‍ വട്ടോളി(ജനറല്‍ സെക്രട്ടറി ) ജോംജിത്ത് , ബിനീത് ബാഹുലേയന്‍(ജോയിന്റ് സെക്രട്ടറി ) ഹരി ഭാസ്‌കരന്‍(ട്രഷറര്‍ )
സന്തോഷ് കായംകുളം(ജോയന്റ് ട്രഷറര്‍ ) അനസ് റഹിം (ഐ റ്റി & മീഡിയ സെല്‍) ഷിഹാബ് കറുകപ്പുത്തൂര്‍(ചാരിറ്റി വിംഗ് കണ്‍വീനര്‍)
അബിന്‍ സജീവ്(സ്‌പോര്‍ട്‌സ് വിംഗ്) ജെയ്‌സണ്‍ മുണ്ടുകോട്ടക്കല്‍(മെംബര്‍ഷിപ്പ് കണ്‍വീനര്‍) ഷംസീര്‍ വടകര(ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍)

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍

Advertisement