എഡിറ്റര്‍
എഡിറ്റര്‍
ഡിസംബര്‍ 1ന് ‘ഇവന്‍ മേഘരൂപന്‍’ നളന്ദയില്‍ പ്രദര്‍ശിപ്പിക്കും
എഡിറ്റര്‍
Friday 30th November 2012 1:16pm

കോഴിക്കോട്:  കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രം ഡിസംബര്‍ 1ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 5 മണിക്കാണ് പ്രദര്‍ശനം.

Ads By Google

പ്രദര്‍ശനത്തിന് ശേഷം സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. വെള്ളിമാടുകുന്ന് പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്‌ക്രീന്‍ ഫിലിം സൊസൈറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ പി.ബാലചന്ദ്രന്‍, നടന്‍ പ്രകാശ് ബാരെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

എം.ടി വാസുദേവന്‍ നായര്‍, ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാര്‍, കെ.പി രാമനുണ്ണി, ഖദീജ മുംതാസ്, വി.ആര്‍ സുധീഷ്, സിവിക് ചന്ദ്രന്‍, എം.എ റഹ്മാന്‍ എന്നിവര്‍ സിനിമാപ്രദര്‍ശനത്തിന് ശേഷം നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സിനിമ കാണാനും ഓപ്പണ്‍ ഫോറത്തില്‍ സംബന്ധിക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്കായി 9349085212 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement