റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) മാതൃദിനം ആഘോഷിച്ചു. അമ്മ പകരുന്ന സ്നേഹവും കരുതലും മറ്റാരില്‍ നിന്നും ഉണ്ടാവില്ല. ക്ഷമയുടെ പര്യായമാണ് അമ്മയെന്നും മാതൃദിന സന്ദേശം നല്‍കിയ ഡോ. എലിസബത്ത് സാംസണ്‍ പറഞ്ഞു.

ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ പൊതു വിദ്യാലയത്തില്‍ പഠിപ്പിക്കുകയും വൈകല്യങ്ങളെ നേരിടാന്‍ പര്യാപ്തയാക്കുകയും ചെയ്ത സിന്ധു ദേവദാസിനെ ചടങ്ങില്‍ ആദരിച്ചു. അമ്മമാര്‍ക്ക് പൂച്ചെണ്ട് നല്‍കി ആശംസകള്‍ നേര്‍ന്നാണ് പരിപാടികള്‍ ആരംഭിച്ചത്.

നാട്ടിലേക്ക് മടങ്ങുന്ന ഷീജ ഷിഹാബ്, കുഞ്ഞുമോള്‍ ജലീല്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. പരിപാടികള്‍ക്ക് ധന്യ ശരത്, മുംതാസ് സമീര്‍, റാണി സിജു പീറ്റര്‍, സുബി സജിന്‍, ലജ അഹദ്, സജ്ന സലിം, സവിത ജെറോം നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ