പാനൂര്‍: അന്തരിച്ച സി.പി.ഐ.എം നേതാവ് ഐ.വി ദാസിന്റെ മൃതദേഹം നാളെ രാവിലെ 11ന് സംസ്‌കരിക്കും. ശനിയാഴ്ച പകല്‍ രണ്ട്‌വരെ കോഴിക്കോട് ദേശാഭിമാനിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് നാല് മുതല്‍ എട്ടു വരെ സ്വദേശമായ പാനൂരില്‍ സി.പി.ഐ.എം ഏരിയകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്നു രാത്രി 8ന് പാനൂര്‍ മൊകേരി പാറേമ്മലിലെ വീട്ടില്‍ കൊണ്ടുപോകും.പരേതനോടുള്ള ആദരസൂചകമായി പാനൂര്‍മേഖലയില്‍ ശനിയാഴ്ച വൈകിട്ട് നാല്മുതല്‍ ഞായറാഴ്ച പകല്‍ 11വരെ ഹര്‍ത്താലാചരിക്കും.