കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ഐ.വി ദാസ് അന്തരിച്ചു. 78 വയസ്സായിരുന്നു.കോഴിക്കോട് സ്വകാര്യ  10.20നായിരുന്നു അന്ത്യം.

മൂന്നൂമാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം ആശുപത്രിയിലായിരുന്നു.

സാഹിത്യ അക്കാദമി മുന്‍ പ്രസിഡണ്ടും ദേശാഭിമാനി വാരികയുടെ പത്രാധിപനുമായിരുന്നു. 200ലധികം പുസ്തകങ്ങള്‍ എഡിറ്റുചെയ്തിട്ടുണ്ട്. 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.റീഡേഴ്‌സ് പുരസ്‌കാരം, പി.എന്‍ പണിക്കര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്

ഐ.വി ഭുവനദാസ് എന്ന ഐ.വി ദാസ് 1932 ജൂലൈ ഏഴിന് തലശ്ശേരിയിലെ മൊകേരിയില്‍ ജനിച്ചു. മൊകേരി ഈസ്റ്റ് യു.പി. സ്‌ക്കൂളില്‍ അധ്യാപകനായിരുന്നു. 1986ല്‍ സ്‌ക്കൂളില്‍ നിന്നും വളന്ററി റിട്ടയര്‍മെന്റിനുശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. 15വര്‍ഷത്തോളം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.