കോഴിക്കോട്: നാദാപുരം രാഷ്ട്രീയ അക്രമങ്ങളില്‍ ആരോപണവിധേയരായവര്‍ക്കെതിരെ സെക്ഷന്‍ 153 (a) പ്രകാരം കേസെടുത്തതില്‍ ഐ.യു.എം.എല്ലിന്റെ പ്രതിഷേധം. കോഴിക്കോട്ടെ ഐ.യു.എം.എല്‍ നേതാക്കള്‍ക്ക് പോലീസിനെതിരെ പ്രകടനം നടത്തുകയായിരുന്നു. പോലീസ് നടപടിയിലുള്ള പ്രതിഷേധം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് അറിയിക്കാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

നാദാപുരത്തിനടുത്തുള്ള വളയത്തുണ്ടായ സി.പി.ഐ.എം- ഐ.യു.എം.എല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവര്‍ക്കെതിരെ സെക്ഷന്‍ 153 (A) (വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷന്‍ 153 പ്രകാരം കേസെടുക്കുക വഴി നാദാപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് വര്‍ഗീയ നിറം പകരനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഐ.യു.എം.എല്‍ നാദാപുരം കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ പറഞ്ഞു. വര്‍ഗീയ ചിന്തകളില്ലാത്ത ജനങ്ങളുടെ മനസില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളെ പോലെ നാദാപുരവും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുള്ള പ്രദേശമായി മുദ്രകുത്തപ്പെടുന്നത് തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe Us:

‘ ഇവിടുത്തെ സംഭവങ്ങള്‍ക്ക് വര്‍ഗീയനിറമുണ്ടെങ്കിലും അധികൃതര്‍ അതിനെ തല്ലിക്കെടുത്തുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ആളുകള്‍ രാഷ്ട്രീയപരമായി ചിന്തിക്കുന്നതിന് പകരം മതപരമായി ചിന്തിക്കും.’ അഹമ്മദ് പുന്നക്കല്‍ ചൂണ്ടിക്കാട്ടുന്നു. നിരപരാധികളായ ഒരാളും ശിക്ഷിക്കപ്പെടില്ലെന്ന് പോലീസ് ഉറപ്പുനല്‍കുന്നിടത്തോളം കാലം സെക്ഷന്‍ 153 (a) പ്രകാരം കേസെടുക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് സി.പി.ഐ.എം കമ്മിറ്റി സെക്രട്ടറി ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ മേഖലയിലെ അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അവര്‍ ആകെചെയ്യുന്നത് രണ്ട് പാര്‍ട്ടികളില്‍ നിന്നുമായി ഒരേതോതില്‍ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. ഇക്കൂട്ടത്തില്‍ നിരപരാധികളുണ്ടോയെന്നൊന്നും അവര്‍ നോക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങള്‍ മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കുകമാത്രമാണ് ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്. എല്ലാ വര്‍ഗീയ സാഹചര്യങ്ങളും വര്‍ഗീയ സാഹചര്യങ്ങളായി തന്നെ കണക്കാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പിന്‍തുടരുകമാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.

Malayalam news

Kerala news in English

പാണക്കാട് തങ്ങള്‍ വടക്കോട്ട് പോയാല്‍ വര്‍ഗ്ഗീയ കലാപം: വിജയരാഘവന്‍

കുഞ്ഞാലിക്കുട്ടി തന്നെ കാണാന്‍ വന്നിരുന്നു: എം.എ നിസാര്‍