ന്യൂദല്‍ഹി: കടല്‍കൊലക്കേസില്‍ നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ ഇറ്റലി സ്ഥാനപതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കില്ലെന്ന് ഇറ്റലി.

Ads By Google

നാവികരെ തിരിച്ചു കൊണ്ടുവരാമെന്ന ഉറപ്പു ലംഘിച്ചതെന്തുകൊണ്ടാണെന്ന് വിശദീകരികരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇറ്റലി സ്ഥാനപതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ നാവികരെ തിരിച്ചു കൊണ്ടുവരില്ലെന്നും പ്രശ്‌നം പരിഹരിക്കേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നും ഈ വിഷയത്തില്‍ തങ്ങളുടെ സ്ഥാനപതി സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടെന്നുമാണ് ഇറ്റലിയുടെ നിലപാട്.

സത്യവാങ് മൂലം നല്‍കിയാല്‍ കോടതിയുടെ തുടര്‍ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നുള്ളത് കൊണ്ടാണ് ഇറ്റലി ഒഴിഞ്ഞുമാറുന്നതിനു പിന്നിലെന്നാണ് അറിയുന്നത്.

എന്നാല്‍ നാവികരെ തിരിച്ചു ഇന്ത്യയിലെത്തിക്കുമെന്ന ഉറപ്പു ലംഘിച്ചതിനാല്‍ ഇറ്റലി സ്ഥാനപതിയെ തടവിലിടാന്‍ കോടതിയ്ക്ക് അധികാരമുണ്ട്.

കോടതിക്ക് രേഖാമൂലം നല്‍കിയ ഉറപ്പു പാലിക്കാത്ത സ്ഥാനപതിക്ക് നയതന്ത്രപരിരക്ഷ ലഭ്യമാവില്ലെന്നും ഇറ്റലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടു.