എഡിറ്റര്‍
എഡിറ്റര്‍
അവാര്‍ഡ് ഫങ്ഷനിലെ ആതിഥേയത്വം ബുദ്ധിമുട്ട്: സല്‍മാന്‍
എഡിറ്റര്‍
Monday 18th February 2013 1:29pm

അഭിനയത്തിന്റെ കാര്യത്തില്‍ പതറിപ്പോകാത്ത ബോളിവുഡ് കിങ് സല്‍മാന്‍ ഒരു ചടങ്ങില്‍ ആതിഥേയനാകാവുകയെന്നത് കുറച്ച് വിഷമമുള്ള കാര്യമാണെന്നാണ് പറയുന്നത്.

Ads By Google

2013 ലെ സ്റ്റാര്‍ ഗില്‍ അവാര്‍ഡ് ഫങ്ഷനില്‍ അതിഥേയത്വം വഹിച്ചത് വളരെ പേടിയോടെയാണെന്നും താന്‍ അപ്പോള്‍ ഏറെ ബുദ്ധിമുട്ടിയെന്നും താരം പറയുന്നു.

ആദ്യമായിട്ടാണ് സല്‍മാന്‍ ഒരു അവാര്‍ഡ് ദാനചടങ്ങില്‍ അവതാരകനായി എത്തുന്നത്.

എന്ത് കാര്യവും ആദ്യം ചെയ്യുമ്പോള്‍ എല്ലാവരും ഒന്ന് പതറിപ്പോവുമെന്നാണ് സല്‍മാന്‍ പറയുന്നത്. അങ്ങനെ തന്നെയായിരുന്നു താനെന്നും താരം പറയുന്നു.

ഒരു ചടങ്ങില്‍ അവതാരകനായിരിക്കുമ്പോഴുണ്ടാകുന്ന അനുഭവം എങ്ങനെയായിരിക്കണമെന്ന് അറിയണമെന്നുണ്ടായിരുന്നു. അത് ഇപ്പോള്‍ സാധിച്ചു. അവതാരകന്റെ ജോലി വളരെ ബുദ്ധിമുട്ടുള്ളതാണ്. നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്ത് വെയ്‌ക്കേണ്ടതായി വരും. ആളുകള്‍ പറയുന്നത് ശ്രദ്ധിക്കുകയും അതിന് കൃത്യമായി മറുപടി നല്‍കുകയും വേണം.

എന്തുതന്നെയായാലും അവതാരകന്റെ റോള്‍ താരം ഗംഭീരമാക്കിയെന്നാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ പറയുന്നത്. യാഷ് രാജ് സ്റ്റുഡിയോവില്‍ കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങ്. സല്‍മാന്‍ ഖാനുമായി വേദി പങ്കിടാന്‍ സാധിച്ചതില്‍ പലരും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Advertisement