തന്നെ സല്‍മാനുമായി താരതമ്യം ചെയ്യരുതെന്ന് ഇമ്രാന്‍ ഹാഷ്മിയുടെ അപേക്ഷ. തന്നെ ഒരുപാട് സ്‌നേഹിക്കുന്ന ആരാധകരോട് നന്ദിയുണ്ടെന്നും എന്നാല്‍ ദയവ് ചെയ്ത് തന്നെ സല്‍മാന്‍ ഖാനുമായി താരതമ്യപ്പെടുത്തരുതെന്നുമാണ് ഇമ്രാന്‍ പറയുന്നത്.

Ads By Google

Subscribe Us:

ഇപ്പോഴുള്ളത് പുതിയ ഇമ്രാന്‍  ഹാഷ്മിയാണ്‌ തന്റെ പുതിയ കരിയര്‍  തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ തന്നെ സല്‍മാനെപ്പോലെ വലിയൊരു നടനുമായി  താരതമ്യപ്പെടുത്തുന്നത് തന്നില്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നുമാണ് ഇമ്രാന്‍ പറയുന്നത്‌ . എന്നാലും സല്‍മാനൊപ്പം തന്റെ പേരും ചേര്‍ത്തുവെക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നുമാണ് പഴയ ‘മര്‍ഡര്‍ ബോയ്’ പറയുന്നത്.

രണ്ട് വയസ്സുകാരനായ മകന്‍ അയാനാണത്രേ ഇപ്പോള്‍ ഇമ്രാന്റെ ഏറ്റവും വലിയ ആരാധകന്‍. തന്റെ എല്ലാ ചിത്രങ്ങളും കാണാറുള്ള മകനും ഒരു നടന്റെ ലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങിയതായും ഇമ്രാന്‍ പറയുന്നു.