എഡിറ്റര്‍
എഡിറ്റര്‍
ആക്ഷന്‍ കാണിച്ച് ആളുകളെ ഞെട്ടിപ്പിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ട് ചിരിപ്പിക്കാന്‍: അക്ഷയ് കുമാര്‍
എഡിറ്റര്‍
Tuesday 18th September 2012 1:57pm

മുംബൈ: ബോളിവുഡില്‍ ആക്ഷനും കോമഡിയും ഒരു പോലെ ചെയ്യുന്ന ഒരു ഖിലാഡിയേ ഉള്ളൂ. സാക്ഷാല്‍ അക്ഷയ് കുമാര്‍.

ആക്ഷന്‍ സിനിമകളില്‍ ഒതുങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഈ റഫ് ആന്റ് ടഫ് ബോയ് കോമഡിയിലേക്ക് ചുവടുമാറ്റിയത്. പിന്നീട് കുറേക്കാലം കോമഡി മാത്രം. അക്ഷയ്‌യുടെ കോമഡി കണ്ട് ജനങ്ങള്‍ കരയാന്‍ തുടങ്ങി എന്ന് വിമര്‍ശകര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ റൗഡി റാത്തോറിലൂടെ അവരുടെയെല്ലാം വായടപ്പിക്കുകയും ചെയ്തു അക്ഷയ്.

Ads By Google

ആളുകളെ ചിരിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്ത അനുഭവത്തില്‍ നിന്ന് അക്ഷയ് ഒരുപാട് പഠിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. കോമഡിയും ആക്ഷനും ഒരേ പോലെ ഇഷ്ടപ്പെടുന്ന തനിക്ക് ചിലപ്പോഴെങ്കിലും ആക്ഷനോട് കൂടുതല്‍ ഇഷ്ടം തോന്നാറുണ്ടെന്നാണ് താരം പറയുന്നത്.

ആക്ഷന്‍ സിനിമകളിലൂടെ ആളുകളെ ഞെട്ടിക്കുന്നത് പോലെ എളുപ്പമല്ല അവരെ ചിരിപ്പിക്കാനെന്നും അക്ഷയ് പറയുന്നു.

തന്റെ പുതിയ ചിത്രമായ ഓ മൈ ഗോഡിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൊരു ദൈവ വിശ്വാസിയാണെന്നും എന്നാല്‍ ദൈവത്തേക്കാള്‍ കൂടുതല്‍ താന്‍ വിശ്വസിക്കുന്നത് മാതാപിതാക്കളെയാണെന്നും അക്ഷയ് പറയുന്നു.

ചിത്രത്തില്‍ ശ്രീകൃഷ്ണനായാണ് അക്ഷയ് എത്തുന്നത്.

Advertisement