എഡിറ്റര്‍
എഡിറ്റര്‍
125 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നത് അസാധ്യം: അമിത് ഷാ
എഡിറ്റര്‍
Friday 26th May 2017 10:01pm


ന്യൂദല്‍ഹി: 125 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നത് അസാധ്യമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് നിലവില്‍ ജോലി സാധ്യതയെക്കുറിച്ച് അറിയാന്‍ കൃത്യമായ സംവിധാനമില്ലെന്നും അമിത് ഷാ എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ ഭരണനേട്ടങ്ങള്‍ വിശദീകരിക്കവെ പറഞ്ഞു.


Also read തിരുവനന്തപുരത്ത് വന്‍ എ.ടി.എം കൊള്ള; ഗ്യാസ് കട്ടറുപയോഗിച്ച് എ.ടി.എം തകര്‍ത്ത് കവര്‍ന്നത് പത്തര ലക്ഷം രൂപ 


തൊഴിലില്ലായ്മ എന്നത് പത്രറിപ്പോര്‍ട്ടുകളില്‍ മാത്രമെ ഉള്ളൂവെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പറയുന്നത്. ‘ഇതെല്ലാം പത്ര വാര്‍ത്തകളാണ് ജോലികള്‍ എവിടെപ്പോയി മാധ്യമങ്ങള്‍ പറയുന്നത് സത്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ജനങ്ങള്‍ വിശ്വസിക്കില്ല. തൊഴില്‍ ലഭ്യതയെക്കുറിച്ച് കൃത്യമായി അറിയാന്‍ സംവിധാനങ്ങളൊന്നും ഇപ്പോഴില്ല’ അമിത് ഷാ പറഞ്ഞു.

നേരത്തെ മോദി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ രാജ്യത്ത തൊഴിലില്ലായ്മ വര്‍ധിച്ചെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 2013-14 കാലഘട്ടത്തില്‍ 4.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2015-16ല്‍ 5 ശതമാനത്തില്‍ എത്തിയെന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു എന്നാല്‍ ഇത്രയേറെ ജനങ്ങളുള്ള രാജ്യത്ത് കൃത്യമായി തൊഴിലില്ലായ്മയെ കുറിച്ച് മനസിലാക്കാന്‍ കഴിയില്ലെന്നാണ് അമിത് ഷാ പറയുന്നത്.


Dont miss ‘അടുത്ത വര്‍ഷം പാര്‍ലമെന്റ് ഗോശാലായായി പ്രഖ്യാപിക്കണം’; കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധാഗ്നി 


ഈ കാലയളവില്‍ സര്‍ക്കാര്‍ എട്ട് കോടി ജനങ്ങള്‍ക്ക് സ്വയം തൊഴിലിനുള്ള അവസരത്തിനായി ശ്രമിച്ചെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രധാന്യം കല്‍പിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.

യു.പി.എ സര്‍ക്കാരിന്റെ 10 വര്‍ഷങ്ങള്‍ തൊഴിലില്ലായ്മയുടേതാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

Advertisement