നടി ഗീത ബസ്ര തിരിച്ചെത്തുന്നു. 2007 ല്‍ ദ ട്രെയിന്‍ സം ലൈന്‍സ് ഷുഡ് നെവര്‍ ബീ ക്രോസ്ഡ് എന്ന ചിത്രത്തിലാണ് ഗീത അവസാനമായി അഭിനയിച്ചത്. അതിനുശേഷം ബോളിവുഡില്‍ നിന്നും വിട്ടുനിന്ന ഗീത ഇപ്പോള്‍ മൂന്ന് സിനിമകളില്‍ കരാറൊപ്പിട്ടിരിക്കുകയാണ്.

2005 ല്‍ പുറത്തിറങ്ങിയ ദസിന്റെ രണ്ടാം ഭാഗം ഉള്‍പ്പെടെ നിതിന്‍ മനോഹറിന്റെ വണ്‍ അപ്പ് പ്രൊഡക്ഷന്‍സുമായി മൂന്ന് ചിത്രത്തിനുള്ള കരാറാണ് ഗീത ഒപ്പുവച്ചിരിക്കുന്നത്.

സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത്, അഭിഷേക് ബച്ചന്‍, സയ്യിദ് ഖാന്‍, ശില്‍പ ഷെട്ടി, ദയ മിസ്ര എന്നിവര്‍ അണിനിരക്കുന്ന ആക്ഷന്‍ ത്രില്ലറാണ് ദസ്. ദസില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ പറ്റുന്നതിന്റെ ത്രില്ലിലാണ് ഗീതയിപ്പോള്‍.

നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചെത്തുമ്പോള്‍ ഇന്റസ്ട്രിയില്‍  താന്‍ വൈകിയില്ലെന്നാണ് ഗീത പറയുന്നത്. ‘  ബോളിവുഡില്‍ തിരിച്ചെത്താന്‍ താന്‍ അധികം വൈകിയിട്ടില്ല. നിങ്ങള്‍ നന്നായി അധ്വാനിച്ചാല്‍ ബാക്കിയുള്ളതൊക്കെ വിധിപോലെ വരും.’ ഗീത പറഞ്ഞു.

വെള്ളിത്തിരയില്‍ നിന്നും മാറിനില്‍ക്കാനുള്ള തീരുമാനം മനപൂര്‍വ്വമായിരുന്നെന്നും ഗീത വെളിപ്പെടുത്തി. ഒരു നടിയെന്ന നിലയില്‍ തന്നെ വളര്‍ത്തുന്ന ചിത്രങ്ങളേ ഇനി ചെയ്യൂവെന്നും അവര്‍ വ്യക്തമാക്കി.

Malayalam News

Kerala News In English