എഡിറ്റര്‍
എഡിറ്റര്‍
ആളുകള്‍ എന്നില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സമ്മര്‍ദ്ദമല്ല, സന്തോഷമാണ്: സച്ചിന്‍
എഡിറ്റര്‍
Tuesday 12th June 2012 12:20pm

ദുബായ്: ക്രിക്കറ്റ് ആരാധകര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസവും പ്രതീക്ഷയുമാണ് തന്റെ കരുത്തെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യ ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് ദാന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 22 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടെ ഒരിക്കല്‍ പോലും ആരാധകരുടെ പ്രതീക്ഷ തന്റെ പ്രകടനത്തെ മോശമായി ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നെ സ്‌നേഹിക്കുന്നവര്‍ കൂടെയുണ്ടെന്നതാണ് എനിയ്ക്ക് പ്രചോദനം.

ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ ഗ്യാലറിയിലിരുന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയും എനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അപ്പോഴാണ് നമുക്ക് നന്നായി കളിക്കണമെന്ന് തോന്നുക.

രാജ്യത്തിന് വേണ്ടി കളിക്കുകയും ആ കളിയില്‍ വിജയിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം ഏറെയാണ്. 2008 ല്‍ നടന്ന മുംബൈ അറ്റാക്കിന് ശേഷം ഇംഗ്ലണ്ടുമായി ചെന്നൈയില്‍ വെച്ച് ഒരു മത്സരം നടന്നു. അന്ന് അവിടെ നേടിയ 103 റണ്‍സ് ഞാന്‍ എടുത്തത് അന്ന് അവിടെ മരിച്ചുവീണ ഇന്ത്യക്കാര്‍ക്ക് വേണ്ടിയായിരുന്നു.

അവര്‍ക്ക് വേണ്ടിയായിരുന്നു ഞാന്‍ അത് സമര്‍പ്പിച്ചത്. 1992 ല്‍ പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയാണ് തനിയ്ക്ക് എന്നും പ്രിയപ്പെട്ടതെന്നും സച്ചിന്‍ പറഞ്ഞു. ചെറുപ്പകാലത്ത് ഒരു ടെന്നിസ് കളിക്കാരനാകാന്‍ ആഗ്രഹിച്ചു നടന്ന ഞാന്‍ ഒരു ക്രിക്കറ്റ് താരമായി മാറിയ കഥയും അദ്ദേഹം ചടങ്ങില്‍ പങ്കുവെച്ചു.

Advertisement