എഡിറ്റര്‍
എഡിറ്റര്‍
ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് അവിശ്വാസികള്‍; വിമര്‍ശനവുമായി വീണ്ടും ഫ്രാന്‍സിസ് മാര്‍പ്പാപ്പ
എഡിറ്റര്‍
Friday 24th February 2017 9:11am

വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന, ഇരട്ടമുഖമുള്ള, ‘ വൃത്തികെട്ട ‘ ബിസിനസ് ചെയ്യുന്ന ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇത്തരക്കാരായ ക്രിസ്ത്യാനികള്‍ ഒരുപാടുണ്ടെന്നും അവരാണ് മറ്റുള്ളവരേയും നശിപ്പിക്കുന്നതെന്നും മാര്‍പ്പാപ്പ വിമര്‍ശിച്ചു.

ആര്‍ത്തിപ്പൂണ്ട ക്രിസ്ത്യാനി ആകുന്നതിലും ബേധം അവിശ്വാസിയാകുന്നതാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നത് കാപട്യമാണ്. അത് ക്രിസ്റ്റ്യാനിറ്റിയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പാപമാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നതിലും ബേധം സ്വയം മുങ്ങിച്ചാവുന്നതാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസില്‍ തട്ടിപ്പു നടത്തുന്നവര്‍, വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന അധ്യാപകര്‍, ധാര്‍മ്മിക മൂല്ല്യങ്ങളില്‍ നിന്നും മറ്റുളളവരെ പിന്തിരിപ്പിക്കുന്നവരുമെല്ലാം ക്രിസ്റ്റ്യാനിറ്റിയ്ക്ക് നിരക്കാത്തതാണ് ചെയ്യുന്നതെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പറയുണ്ടെന്നും പോപ്പ് ഫ്രാന്‍സിസ് ചൂണ്ടിക്കാണിച്ചു.

താന്‍ ഒരു ക്രിസ്ത്യാനിയാണ്. കുര്‍ബാന കൂടാറുണ്ട്. പക്ഷെ ജീവനക്കാര്‍ക്ക് ശരിയായ കൂലിനല്‍കാറില്ല, മറ്റുള്ളവരുടെ പണം കവരുന്നു എന്നൊക്കെ പറയുന്ന വിശ്വാസികളെ താന്‍ നിത്യവും കാണാറുണ്ടെന്നും അവര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും അത് യഥാര്‍ത്ഥ വിശ്വാസിയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: കൂട്ടുകാരെപ്പോലൊരു അമ്മയും മകനും; മഞ്ജുവാര്യരുടെ കെയര്‍ ഓഫ് സൈറാബാനു ടീസര്‍


ദൈവത്തിന്റെ ഹിതം പ്രവര്‍ത്തിക്കുകയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്റ്റ്യാനിറ്റിയിലെ കപടതകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തേയും മാര്‍പ്പാപ്പ രംഗത്തെത്തിയിരുന്നു. നിരിശ്വരവാദികളും സ്വര്‍ഗ്ഗത്തിലെത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായി മാറിയിരുന്നു.

വിശ്വാസിയാണോ അവിശ്വാസിയാണോ എന്നില്ല, നല്ലത് ചെയ്യുകയാണ് പ്രധാനം. അങ്ങനെയുള്ളവര്‍ക്ക് മുന്നില്‍ സ്വര്‍ഗ്ഗം തുറന്ന് കിടക്കുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. പോപ്പിന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പിന്നീട് രംഗത്തെത്തുകയായിരുന്നു.

 

 

Advertisement