എഡിറ്റര്‍
എഡിറ്റര്‍
മൗലാന ആസാദിനെ കുറിച്ചുള്ള സിനിമ എന്റെ സ്വപ്നം: ആമിര്‍ ഖാന്‍
എഡിറ്റര്‍
Thursday 9th January 2014 2:49pm

aamir-khan1

മൗലാന അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള സിനിമയാണ് തന്റെ കരിയറയിലെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഈ സ്വപ്‌നം ഒരുനാള്‍ സഫലമാകുമെന്നും ആമിര്‍ ഖാന്‍ പറയുന്നു.

അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാന്‍ എന്നെങ്കിലും സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ ഇന്ത്യ മുഴുവന്‍ എത്തിക്കണമെന്നാണ് ആഗ്രഹം. അതാണെന്റെ ഏറ്റവും വലിയ സ്വപ്നം.

മൗലാന ആസാദിനെ കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് ആമിര്‍ ഇപ്പോള്‍. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇന്ത്യയെ കുറിച്ച് ആസാദ് നടത്തിയ പ്രവചനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയതായും ആമിര്‍ പറയുന്നു.

കൂടുതല്‍ അറിയുന്തോറും അദ്ദേഹത്തെ കുറിച്ചുള്ള സിനിമ ചെയ്യാന്‍ ആവേശം തോന്നുന്നതായും ആമിര്‍ തുറന്നു പറയുന്നു.

Advertisement