എഡിറ്റര്‍
എഡിറ്റര്‍
ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് അഭിമാനമാണ്: സമീറ റെഡ്ഡി
എഡിറ്റര്‍
Monday 15th October 2012 11:08am

ഐറ്റം ഡാന്‍സ് ചെയ്യാത്ത നായികമാര്‍ പടിക്കുപുറത്താകുന്ന ഈ കാലത്ത് ഐറ്റം ഡാന്‍സിന്റെ അനിവാര്യതയെ കുറിച്ച് മനസ് തുറക്കുകയാണ് സമീറ റെഡ്ഡി. ഐറ്റം ഡാന്‍സ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് അഭിമാനകരമായ കാര്യമാണെന്നാണ് സമീറ പറയുന്നത്.

ഈയൊരു പ്രസ്താവനയ്ക്ക് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട് കേട്ടോ.. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ചക്രവ്യൂഹ് എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പറുമായി താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണ് ഐറ്റം ഡാന്‍സിന്റെ മഹിമയെ കുറിച്ച് പറയാന്‍ സമീറയെ പ്രേരിപ്പിച്ചത്.

Ads By Google

‘ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു, ഇത്രയും കാലം അത് സാധിച്ചിരുന്നില്ല. ഇന്ന് ഐറ്റം ഡാന്‍സിനോടുള്ള ആളുകളുടെ കാഴ്ചപ്പാട് മാറി. ഒരു ചിത്രം റിലീസ് ആകുമ്പോള്‍ തന്നെ ആളുകള്‍ക്ക് അറിയേണ്ടത് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ഉണ്ടോ എന്നതാണ്. ഐറ്റം ഡാന്‍സ് ചെയ്യാന്‍ സാധിക്കാത്ത ഒരു നായികയ്ക്കും ഇന്ന് ഇന്റസ്ട്രിയില്‍ നില്‍നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

പിന്നെ സിനിമയെ പ്രമോട്ട് ചെയ്യുന്നതില്‍ ഐറ്റം ഡാന്‍സ് വഹിക്കുന്ന പങ്കും ചെറുതൊന്നുമല്ല. ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. കാരണം അത്രയേറെ പ്രഷറാണ് ഓരോ താരവും അതിന് വേണ്ടി എടുക്കേണ്ടത്.

നമ്മുടെ ബെസ്റ്റ് പെര്‍ഫോമന്‍സ് ആയിരിക്കണം ഐറ്റം ഡാന്‍സിന് കൊടുക്കേണ്ടത്. നിരവധി ചിത്രങ്ങള്‍ ഐറ്റം ഡാന്‍സ് പ്രൊമോട്ട് ചെയ്യുന്നതിനാല്‍ തന്നെ നമ്മുടെ പെര്‍ഫോമന്‍സ് വിലയിരുത്തപ്പെടുകയും മറ്റൊരു താരവുമായി നമ്മെ താരതമ്യം ചെയ്യുകയും ചെയ്യും’- സമീറ പറയുന്നു.

നക്‌സലിസം വിഷയമാക്കുന്ന ചക്രവ്യൂഹ് എന്ന ചിത്രത്തില്‍ കഥാഗതിയെ തന്നെ സ്വാധീനിക്കുന്ന രംഗത്താണ് ഐറ്റം ഡാന്‍സിന്റെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്.

Advertisement