എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ ഐറ്റം ബോയ്; ചായക്കാരന് രാജ്യം ഭരിക്കാമെങ്കില്‍ എനിക്കുമാകാം: രാഖി സാവന്ത്
എഡിറ്റര്‍
Friday 24th January 2014 4:07pm

rakhi-sawanth

മുംബൈ: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒരു നല്ല ഐറ്റം ബോയ് ആണെന്ന് ബോളിവുഡ് ഐറ്റം ഡാന്‍സര്‍ രാഖി സാവന്ത്.

കെജ്‌രിവാളിനൊപ്പം ഒരു ഐറ്റം ഡാന്‍സ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും രാഖി പറയുന്നു.

ദം എന്ന മൂവിയിലെ ബാപ്പുജി സറ ധീരേ ചലോ ബിജിലി ഗഡി..എന്ന ഗാനത്തിന് കെജ്‌രിവാളിനൊപ്പം നൃത്തം ചെയ്യാനാണ് ആഗ്രഹമെന്ന് രാഖി സാവന്ത് പറയുന്നു.

ആം ആദ്മി പാര്‍ട്ടിയേയും കെജ്‌രിവാളിനേയും ഐറ്റം ഗേളിനോട് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം താരതമ്യം ചെയ്തിരുന്നു.

കെജ്‌രിവാളിനേക്കാളും നന്നായി രാഖി സാവന്തിന് സര്‍ക്കാറിനെ മുന്നോട്ട് നയിക്കാന്‍സാധിക്കുമെന്നും അവരുടെ മുഖപത്രമായ സാമ്‌നയില്‍ ഇദ്ദേഹം കുറിച്ചിരുന്നു. ഇതിനോട് മറുപടി പറയുകയായിരുന്നു രാഖി.

വെറും ഒരു ചായക്കച്ചവടക്കാരനായ നരേന്ദ്രമോഡിക്ക് ഒരു രാജ്യത്തെ ഭരിക്കാനായി മുന്നോട്ട് വരാമെങ്കില്‍ ഐറ്റം ഗേളായ തനിക്ക് സുഖമായി ഒരു സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും രാഖി സാവന്ത് വ്യക്തമാക്കി.

അതേസമയം നല്ല സര്‍ക്കാരിനെ നയിക്കാന്‍ തനിക്കാവുമെന്ന ഉദ്ധവ് താക്കറയുടെ പ്രസ്താവനയ്ക്കുള്ള നന്ദിയും താരം അറിയിച്ചു.

എന്നാല്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിന്റെ അതൃപ്തിയും താരം രേഖപ്പെടുത്തി.

സിനിമാ മേഖലയില്‍ കഠിനാധ്വാനം ചെയ്താണ് തന്നെ പോലുള്ളവര്‍ നിലനില്‍ക്കുന്നത്. ഞാന്‍ വെറുമൊരു അഭിനേത്രി മാത്രമാണ്. പിന്നെ എന്തിന് തന്റെ പേര് രാഷ്ട്രീയക്കാര്‍ക്കൊപ്പം വലിച്ചിഴക്കുന്നുവെന്നും രാഖി സാവന്ത് ചോദിച്ചു.

Advertisement