മുംബൈ: ബോളിവുഡില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ നടിമാരുടെ മത്സരമാണ്. എന്തുചെയ്യാം നായികമാരുടെ കടന്നകയറ്റത്തില്‍ മുങ്ങിത്താഴാതിരിക്കണമെങ്കില്‍ ഐറ്റം ഡാന്‍സ് ഒക്കെ ചെയ്ത് പിടിച്ചുനിന്നേ പറ്റു. മേനി പ്രദര്‍ശനത്തിന് തയ്യാറല്ലെന്നും ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഒരുക്കമല്ലെന്നും പറഞ്ഞ് നടന്നിരുന്ന പലതാരങ്ങളും അതിന്റെ വഴിയേ തന്നെ പോയി.

ഇപ്പോള്‍ ബോളിവുഡിലെ ഐറ്റം ഡാന്‍സ് ലിസ്റ്റിലേക്ക് അവസാനമായി വന്നിരിക്കുന്നത് തബുവാണ്. വിദ്യാബാലനും കരീന കപൂറും കത്രീന കൈഫും എല്ലാം ഐറ്റം നമ്പറില്‍ പിടിച്ചുകയറുമ്പോള്‍ താന്‍ മാത്രം എന്തിന് മാറി നില്‍ക്കണമെന്നാണ് താരം ചോദിക്കുന്നത്. കുറഞ്ഞകാലത്തിനിടയില്‍ തിരശ്ശീലയില്‍ നിന്നും മാറിനിന്ന താരം ഐറ്റം ഡാന്‍സിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് നടത്തുന്നതെന്നാണ് അറിയുന്നത്.

മലയാളത്തിലെ ഉറുമി എന്ന ചിത്രത്തിലൂടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ശേഷം തബു ബോളിവുഡില്‍ മറ്റു സിനിമകളൊന്നും ചെയ്തിരുന്നില്ല. ആ ഇടവേളയുടെ ആഴം കുറയ്ക്കുന്ന രീതിയിലുള്ള തിരച്ചുവരവാണ് തബുവിന്റേതെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം. നസറുദ്ദീന്‍ ഷാ, സോനു സൂദ് എന്നിവരുടെ നിര്‍മ്മാണത്തില്‍ തിയ്യറ്ററിലെത്തുന്ന ”മാക്‌സിമം” എന്ന ചിത്രത്തിലൂടെയാണ് ഐറ്റം പെര്‍ഫോമന്‍സുമായി തബു എത്തുന്നത്.

ചിത്രത്തിന്റെ പേരുപറയുന്നതുപോലെ നായിക മാക്‌സികം ശ്രമിച്ചാണ് പെര്‍ഫോം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ തബുവിന്റെ ഐറ്റം പെര്‍ഫോമന്‍സ് തന്നെ ഹൈലൈറ്റ് ആക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. കബീര്‍ കൗശിക്കാണ് ”മാക്‌സിമം’സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 13 നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. നേഹ ഡൂപിയയും വിനയ് പഥക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Malayalam news

Kerala news in English