Categories

ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവിക്കായി കോഴ: മൂന്ന് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സംസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ വാങ്ങിയതിനെ തുടര്‍ന്ന്് കൊച്ചിയില്‍ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത മൂന്നു ഐ.ടി.ഡി.സി ഉദ്യോഗസ്ഥരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് സി.ബി.ഐ സിബിഐ കോടതി ഉത്തരവിട്ടത്.

ഐ.ടി.ഡി.സി അസിസ്റ്റന്റ് ഡയറക്ടര്‍ വേല്‍മുരുകന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.എസ് രാധാകൃഷ്ണന്‍ ശിപായി സാബു എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മലബാറിലെ എട്ട് പ്രമുഖ ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നതിന് കോഴയാവശ്യപ്പെട്ടുവെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്. ഇവരില്‍ നിന്ന് 4.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. കോഴ നല്‍കിയ മലബാറിലെ എട്ട് പ്രമുഖ ഹോട്ടല്‍ ഉടമകളേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.