എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല കേസ്: രാജ്യാന്തര സഹായം തേടി ഇറ്റലി
എഡിറ്റര്‍
Sunday 19th January 2014 7:36am

italian-mariners

ന്യൂദല്‍ഹി:  കടല്‍ക്കൊല  കേസില്‍ ഇറ്റലി രാജ്യാന്തര സഹായം തേടുന്നു.  ഇന്ത്യയില്‍ വിചാരണ വൈകുന്ന സാഹചര്യത്തിലാണ് വിഷയം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്നതെന്ന് ഇറ്റലി പ്രധാനമന്ത്രി എന്റിക്കോ ലെറ്റ പറഞ്ഞു.

നാവികര്‍ക്കെതിരെ വധശിക്ഷ നല്‍കുന്ന കുറ്റം ചുമത്തില്ലെന്ന ഉറപ്പ് ഇന്ത്യ  പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാവികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇറ്റാലിയന്‍ പാര്‍ലമെന്ററി സംഘം ഉടന്‍  ഇന്ത്യയിലെത്തും.

2012 ഫെബ്രുവരിയിലാണ് കേരള തീരത്തു നിന്ന് 20.5 നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്ന എം.ടി എന്റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.

ഇവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയിലാണ് ഇരുവരും.

കടല്‍ക്കൊല കേസില്‍ കുറ്റപത്രം വൈകുന്നതിനാല്‍ നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന് ഇറ്റലി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement