Administrator
Administrator
ലിബയന്‍ വിമതരെ സഹായിക്കാന്‍ ഇറ്റലിയും ഫ്രാന്‍സും
Administrator
Thursday 21st April 2011 1:14pm
Thursday 21st April 2011 1:14pm

italy libyaപാരീസ്: ലിബിയയില്‍ മുഹമ്മര്‍ ഗദ്ദാഫി അനുകൂല സേനയില്‍ നിന്നു കനത്ത തിരിച്ചടി നേരിട്ടുകൊണ്ടുരിക്കുന്ന വിമതരെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ഫ്രാന്‍സും ഇറ്റലിയും ചെറു സൈനിക സംഘത്തെ അയയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

ലിബിയയില്‍ ഗദ്ദാഫി നടത്തുന്ന അക്രമത്തെ തുടര്‍ന്ന് ചിതറിപ്പോയ വിമതരെ ഒന്നിച്ചുനിര്‍ത്തുന്നതിനും യുദ്ധതന്ത്രങ്ങള്‍ ഉപദേശിക്കുന്നതിനും വേണ്ടായാണ് സംഘത്തെ അയക്കുന്നത്. പത്തുപേരാണ് ഓരോ സൈനിക സംഘത്തെയാണ് ഫ്രാന്‍സും ഇറ്റലിയും ലിബിയയിലേയ്ക്കു അയക്കുന്നത്.

വിമത നേതാവ് മുസ്തഫ അബ്ദുള്‍ ജലീല്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായി കഴിഞ്ഞ ദിവസം പാരീസില്‍വച്ചു നടത്തിയിരുന്നു. വിമതരെ സഹായിക്കാന്‍ സൈന്യത്തെ അയക്കാനുള്ള തീരുമാനം ചര്‍ച്ചയ്ക്കുശേഷം സര്‍ക്കോസി അറിയിച്ചിരുന്നു.

ഗദ്ദാഫി സൈന്യത്തിന്റെ ടാങ്കുകളും മറ്റും തകര്‍ക്കാന്‍ വ്യോമാക്രമണം ശക്തമാക്കണമെന്നു ജലീല്‍ അഭ്യര്‍ഥിച്ചു. ലിബിയയില്‍ വിതമ ഭരണത്തിനു പിന്തുണ നല്‍കുന്ന രണ്ടു രാജ്യങ്ങളാണ് ഇറ്റലിയും ഫ്രാന്‍സും. മിസ്‌റാത്ത നഗരത്തിന്റെ പകുതി ഭാഗങ്ങള്‍ ഇപ്പോഴും വിമത സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.