കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി ഹൈക്കോടതിയില്‍ ഇന്ന് പുതിയ ഹര്‍ജി സമര്‍പ്പിച്ചേക്കും. കഴിഞ്ഞ ദിവസം ഇറ്റലി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചില സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നു. ഇത് തിരുത്തി പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍സുലേറ്റ് ഇത്തരമൊരു ഹരജിയുമായി കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ദുര്‍ബലമാണെന്ന് ഇറ്റലി തെറ്റിദ്ധരിക്കരുതെന്നും  കോടതി വ്യക്തമാക്കി. നാവികരുടെ ഒപ്പ് യഥാര്‍ത്ഥമാണോ എന്ന്  സംശയം പ്രകടിപ്പിച്ച കോടതി കസ്റ്റഡിയില്‍ കഴിയുന്ന നാവികരുടെ ഒപ്പ് എങ്ങിനെയാണ് ലഭിച്ചതെന്നും ചോദിച്ചു.

അതേസമയം അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ കസ്റ്റഡി മാര്‍ച്ച് അഞ്ച് വരെ നീട്ടി. കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് കോടതി തീരുമാനം. എന്നാല്‍ സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയാലാണെന്നും കുറ്റക്കാരായ നാവികരെ ഇന്ത്യന്‍ നിയമമനുസരിച്ച് ശിക്ഷിക്കാനാകില്ലെന്നുമാണ് ഇറ്റലിയുടെ വാദം.

Malayalam news

Kerala news in English