കനകത്തിന്റേയും കാമിനിയുടേയും പിന്‍ബലത്തില്‍ അധികാരത്തിലേറിയവര്‍ ലോകചരിത്രത്തില്‍ അനവധിയുണ്ട്. അധികാരം പിടിച്ചടക്കാനും ഒടുവില്‍ എല്ലാം നഷ്ടപ്പെടാനും കനകവും കാമിനിയും കാരണമാകാറുണ്ട്. വില്യം രാജാവു മുതല്‍ ബില്‍ ക്ലിന്റണ്‍ വരെയും റാസ്പുടിന്‍ മുതല്‍ നിക്കൊളാസ് സര്‍ക്കോസി വരെയും ഈ നിര നീളുന്നു. ഈ പട്ടികയിലേക്കാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയും പണച്ചാക്കുകളിലൊരാളുമായ സില്‍വിയോ ബെര്‍ലുസ്‌കോണി എത്തിച്ചേര്‍ന്നിരിക്കുന്നത്.

പണത്തിന്റെ ഹുങ്കില്‍ ബെര്‍ലുസ്‌കോണി കാട്ടിക്കൂട്ടിയ വൃത്തികേടുകള്‍ക്ക് കണക്കില്ല. പതിനേഴു വയസുമുതല്‍ മുപ്പത്തിയഞ്ചുവയസു വരെ പ്രായമുള്ള പത്തിലധികം സുന്ദരിമാരാണ് ബെര്‍ലുസ്‌കോണിയുടെ ജീവിതത്തില്‍ വിവാദനായികമാരായി അവതരിച്ചത്.

എന്നാല്‍ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് കുതിക്കുകയായിരുന്ന ബെര്‍ലുസ്‌കോണി എന്ന പച്ചക്കാമദേവന് അടിതെറ്റാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഇറ്റലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പതിനേഴുവയസുള്ള റൂബി എന്ന അഭിസാരികയുമായി കിടക്ക പങ്കിട്ടതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബെര്‍ലുസ്‌കോണിക്കെതിരേ വിചാരണനടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.അടുത്ത പേജില്‍ തുടരുന്നു