റോം: ലോക ഒന്നാംമ്പര്‍ താരം റഫേല്‍ നദാലും നൊവാക് ഡോക്കോവിക്കും ഇറ്റാലിയന്‍ ഓപ്പണില്‍ മുന്നേറുന്നു. ഇരുവരും ആദ്യഘട്ടത്തില്‍ എതിരാളികളെ നിഷ്പ്രയാസമാണ് കീഴടക്കിയത്.

ഇറ്റലിയുടെ പോളോ ലൊറന്‍സിയെ 6-7,6-4,6-0 സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് താരം രണ്ടാംറൗണ്ടിലെത്തിയത്. ലൂക്കാസ് കുബോര്‍ട്ടിനെ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം ഡോക്കോവിക് മുന്നേറ്റം നടത്തിയത്. സ്‌കോര്‍ 6-0, 6-0. ഡോക്കോവിക്കിന്റെ തുടര്‍ച്ചയായ മുപ്പത്തിമൂന്നാമത് വിജയമാണിത്.

സ്വിറ്റ്‌സര്‍ലാന്റിന്റെ റോജര്‍ ഫെഡറര്‍ ജോ വില്‍ഫ്രഡ് സോംഗയെ തോല്‍പ്പിച്ച് മൂന്നാംറൗണ്ടില്‍ കടന്നപ്പോള്‍ വനിതാ വിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാക്കിയും മുന്നാംറൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തിട്ടുണ്ട്. ഇറ്റലിയുടെ സാറ എറാനിയെ തറപറ്റിച്ചാണ് വോസ്‌നിയാക്കി മുന്നേറിയത്. സ്‌കോര്‍ 6-1,6-2