എഡിറ്റര്‍
എഡിറ്റര്‍
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് എന്‍.ഐ.എ
എഡിറ്റര്‍
Thursday 28th November 2013 8:54am

italian3

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് എന്‍.ഐ.എ കേന്ദ്രആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൊലക്കുറ്റം ചുമത്തുന്നതിനെ വിദേശകാര്യമന്ത്രാലയം എതിര്‍ത്തിരുന്നു.

അക്രമം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആണെന്നും അതിനാല്‍ സുവാ നിയമം ബാധകമാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് അവര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയത്. കേരള പൊലീസിന്ഈ കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെതുടര്‍ന്നാണ് എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്.

Advertisement