എഡിറ്റര്‍
എഡിറ്റര്‍
നാവികരെ ജയിലില്‍ നിന്ന് മാറ്റുന്നതില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണം: സുപ്രീംകോടതി
എഡിറ്റര്‍
Wednesday 9th May 2012 3:34pm

ന്യൂദല്‍ഹി: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍  നാവികരെ ജയിലില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഒരാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. നാവികരുടെ ഔദ്യോഗിക പദവി കണക്കിലെടുത്ത് അവരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.

നാവികരെ ജയിലില്‍ നിന്ന് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതിനും മറ്റ് നടപടികള്‍ക്കുമായി നാലാഴ്ച സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി തള്ളി.

കടല്‍ വെടിവെയ്പ്പ് കേസില്‍ കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ കോടതി ഹരജി സമര്‍പ്പിച്ചത്. ഇതില്‍ കേസ് എടുക്കുന്നതിന് കേരളത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇറ്റാലിയന്‍ നാവികര്‍ക്ക് പ്രത്യേക നിയമപരിരക്ഷയുണ്ടെന്ന് ഇറ്റലി സത്യവാങ്മൂലം നല്‍കി. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വിഷയമാണെന്നും കേരള സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസുമാരായ അല്‍തമാസ് കബീറും എസ്.എസ്. നിജ്ജാറുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Malayalam news

Kerala news in English

Advertisement