എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാരോട് ഇറ്റലി
എഡിറ്റര്‍
Saturday 16th March 2013 4:01pm

ന്യൂദല്‍ഹി: കേരളത്തിലേക്ക് യാത്ര പോകരുതെന്ന് പൗരന്‍മാരോട് ഇറ്റലി. വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. കേരളത്തിലേക്കും പ്രതിഷേധമുള്ള ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കും യാത്ര വേണ്ടെന്നാണ് പൗരന്മാര്‍ക്ക് ഇറ്റലി നിര്‍ദേശം നല്‍കിയത്.

Ads By Google

കടല്‍ക്കൊല കേസില്‍ നാവികര്‍ തിരിച്ചു വരില്ലെന്ന് ഇറ്റലി ഇന്ത്യയെ അറിയിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായിരുന്നു.

ഈ സാഹചര്യത്തില്‍ ജനരോഷം ഭയന്നാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി പൗരന്മാരോട് ആവശ്യപ്പെട്ടത്.

കടല്‍ക്കൊല കേസില്‍ മറീനുകള്‍ തിരിച്ച് വരാത്ത സാഹചര്യത്തില്‍ ഇറ്റാലിയന്‍ അംബാസിഡര്‍ ഈ മാസം 18വരെ  രാജ്യം വിടരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

മറീനുകള്‍ തിരിച്ച് വരാത്തത് ഏറെ ആശങ്കജനകമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

ഇറ്റാലിയന്‍ അംബാസിഡര്‍ ഡാനിയേല്‍ മഞ്ചിനി രാജ്യം വിടാതിരിക്കാന്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

കടല്‍ക്കെല കേസിലെ പ്രതികളായ മറീനുകള്‍ തിരിച്ച് വരാത്ത സാഹചര്യത്തില്‍ ഇറ്റാലിയന്‍ അംബാസിഡര്‍ തിങ്കാളാഴ്ച വരെ  രാജ്യം വിടരുതെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തതലത്തിലാണ് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജാഗ്രത ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇറ്റാലിയന്‍ മറീനുകള്‍ തിരിച്ചുവരാത്തതെന്തുകൊണ്ടെന്ന് അംബാസിഡര്‍  കോടതിയില്‍ വിശദീകരിക്കേണ്ടത് തിങ്കളാഴ്ചയാണ്. അദ്ദേഹത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി ഇറ്റലിയില്‍ പോകാന്‍ ഇരുവരെയും സുപ്രീംകോടതി അനുവദിച്ചത്.

ഒരു നയതന്ത്രപ്രതിനിധിയുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് രാജ്യത്ത് വിലക്കുണ്ടാകുന്നത് ആദ്യമായാണ്. നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്റെ 29ാം വകുപ്പനുസരിച്ച് നയതന്ത്രപ്രതിനിധികളെ തടഞ്ഞുവെക്കാനോ അറസ്റ്റുചെയ്യാനോ സാധ്യമല്ല.

Advertisement