റോം: സില്‍വിയോ ബെര്‍ലുസ്‌കോണി പാര്‍ലമെന്റില്‍ വിശ്വാസവോട്ടുനേടിയതിനെതിരെ വ്യാപക പ്രതിഷേധം. ഇതിനെ തുടര്‍ന്ന റോമിന്റെ പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിയുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ബെര്‍ലുസ് കോണിയുടെ വിജയ പ്രഖ്യാപനത്തിനുശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം.

വോട്ടെടുപ്പ് കേന്ദ്രത്തിനുനേരെയും കല്ലേറുണ്ടായി. ഫലപ്രഖ്യാപനത്തിനു ശേഷം സെനറ്റിലേക്ക് തള്ളിക്കയറിയ ജനങ്ങള്‍ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടാക്കിയത്.

സംഘര്‍ഷത്തെതുടര്‍ന്ന 41പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ അന്‍പതു പോലീസുകാരുള്‍പ്പെടെ 90ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ തടയാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.