മലപ്പുറം: ഹാദിയ വിഷയത്തില്‍ ലൗ ജിഹാദോ നിര്‍ബന്ധിത മതപരിവര്‍ത്തനമോ നടന്നിട്ടില്ലെന്ന് ‘സത്യസരണി’ നടത്തിപ്പുകാരിയും ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം നടത്തുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്ത സൈനബ

ഒരാളെ നിര്‍ബന്ധിപ്പിച്ച് മറ്റൊരാളെ കൊണ്ട് എങ്ങിനെയാണ് കല്ല്യാണം കഴിപ്പിക്കുക എന്നാണ് സൈനബ ചോദിക്കുന്നത്. ഹാദിയയെ താന്‍ ആദ്യമായി കാണുന്നത് സത്യസരണിയില്‍ വെച്ചാണെന്നും അവിടെ വന്ന് ചേരുമ്പോള്‍ തന്നെ ഇസ്‌ലാമിനെ കുറിച്ച് അടിസ്ഥാന ധാരണകള്‍ ഹാദിയക്കുണ്ടയിരുന്നെന്നും അവര്‍ പറഞ്ഞു.

ഹാദിയയുടെ വിവാഹം തീര്‍ത്തും ഒരു അറൈഞ്ചഡ് വിവാഹമായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. അതിനെ കുറിച്ച് സൈനബ വിശദീകരിക്കുന്നു. 2016 ല്‍ സത്യ സരണിയില്‍ കോഴ്‌സ് പൂര്‍ത്തിയായ ശേഷം ഹാദിയ അവിടുത്തെ മുസ്‌ലിം മാട്രീമോണിയായ way to nikah ല്‍ രജിസ്ട്രര്‍ ചെയ്തു.


Also Readഹാദിയ ഒരിക്കലും ലൗ ജിഹാദിന് ഇരയല്ല; വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും രാഹുല്‍ ഈശ്വര്‍


ഹാദിയയുടെ രക്ഷിതാക്കളോടും സുഹൃത്തുക്കളോടും ഞാന്‍ ഇത് സൂചിപ്പിച്ചതാണ് കാരണം ഹാദിയ ഇരുപത് വയസ്സായ ഒരു പെണ്‍കുട്ടിയാണ്. ഒരുപാട് ആലോചനകള്‍ അവള്‍ക്ക് വന്നിരുന്നു.ഒരു ആഗസ്റ്റ് മാസത്തില്‍ ഷെഫിന്‍ ജഹാനില്‍ നിന്നുള്ള ആലോചന വരുകയും 2016 നവംബറില്‍ ബന്ധുക്കളോടൊപ്പം എന്റെ വീട്ടില്‍ വന്ന് അവര്‍ പെണ്ണു കാണുകയും ഒരുമാസത്തിനുശേഷം അവള്‍ വിവാഹിതരാവുകയുമാണ് ചെയ്തത് സൈനബ പറയുന്നു.

പലരും ആരോപിക്കുന്ന പോലെ ലൗ ജിഹാദോ നിര്‍ബന്ധിത മതപരിവര്‍ത്തനമോ, പ്രേമമോ ഇവിടെ നടന്നിട്ടില്ല. പക്ഷേ ഇപ്പോള്‍ അവരുടെ ഇടയില്‍ പ്രണയം മാത്രമേയുള്ളു. സൈനബ പറഞ്ഞു.

അച്ഛന്‍ അശോകന്റെ സംരക്ഷണയില്‍ കഴിയുന്ന് ഹാദിയയെ നേരിട്ട് നവംബര്‍ 27 ന് മൂന്ന് മണിക്ക് മുന്‍പ് ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

ഹാദിയയുടെ നിലപാട് അറിഞ്ഞശേഷം എന്‍.ഐ.എയുടേയും അച്ഛന്റേയും വാദം കേള്‍ക്കും. ക്രമിനലിനെ പ്രണയിക്കരുതെന്ന് നിയമമുണ്ടോയെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി ചോദിച്ചു. ക്രിമിനലാണെങ്കിലും വിവാഹമാകാം. ക്രിമിനലിനെ വിവാഹം കഴിക്കരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.


Also Read ബിരിയാണി കഴിക്കവേ ബിയര്‍ കുപ്പിച്ചില്ല് തൊണ്ടയില്‍ തറച്ചു; പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പതിവെന്ന് ഹോട്ടലുടമ; ദുരനുഭവം പങ്കുവെച്ച് യുവാവ്


പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഷെഫിന്‍ ജഹാനെതിരായ എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിച്ച് വരികയാണ്. ഷെഫിനെതിരായ അന്വേഷണത്തിന്റെ ആദ്യ റിപ്പോര്‍ട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഷെഫിന്‍ ജഹാന് ഭീകരബന്ധം ആരോപിച്ച് ഹാദിയയുടെ പിതാവ് നല്‍കിയ ഹരജിയും പരിഗണനയ്ക്കെടുത്തേക്കും. ഷെഹിന് ഭീകരബന്ധമുണ്ടെന്നും ഹാദിയയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തുകയായിരുന്നെന്നും അച്ഛന്‍ ആരോപിച്ചിരുന്നു.